പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ല്ലി​നോ​യി​ൽ ഏ​ർ​ലി വോ​ട്ടിം​ഗ് അ​ടു​ത്താ​ഴ്ച ആ​രം​ഭി​ക്കും
Saturday, September 21, 2024 5:12 PM IST
ഇ​ല്ലി​നോ​യി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഏ​ർ​ലി വോ​ട്ടിം​ഗ് ഇ​ല്ലി​നോ​യി​യി​ൽ അ​ടു​ത്താ​ഴ്ച ആ​രം​ഭി​ക്കും. കു​ക്ക് കൗ​ണ്ടി​യും ഷി​ക്കാ​ഗോ ന​ഗ​ര​വും ഒ​ഴി​കെ ഏ​രി​യ​യി​ലെ മി​ക്ക​വാ​റും എ​ല്ലാ കൗ​ണ്ടി​ക​ളി​ലും നേ​ര​ത്തെ​യു​ള്ള വോ​ട്ടിം​ഗ് സൈ​റ്റു​ക​ൾ തു​റ​ക്കും.

വോ​ട്ടെ​ടു​പ്പി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​ന​കം പ​ര​സ്യ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും പൊ​തുതെ​ര​ഞ്ഞെ​ടു​പ്പി​ന് 40 ദി​വ​സം മു​മ്പ് ത​ന്നെ നി​യു​ക്ത സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.