ന്യൂയോർക്ക്: ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ബീച്ചിൽ സർഫിംഗിനിടെ പ്രശസ്ത അമേരിക്കൻ നടൻ തമയോ പെറി(49) സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു. സ്രാവ് ആക്രമിക്കുന്നതു കണ്ട് അടിയന്തര രക്ഷാസംഘമെത്തി കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ പരമ്പരയിലെ നാലാം സിനിമയിൽ വേഷമിട്ട ഇദ്ദേഹം ഏറെ ശ്രദ്ധ നേടിയിരുന്നു. കടൽ സുരക്ഷാ ലൈഫ് ഗാർഡായും സർഫിംഗ് പരിശീലകനായും തമയോ ജോലിയെടുത്തിരുന്നു.