മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ സ​മ്മേ​ള​നം ജൂ​ലെെ ആ​റി​ന്
Tuesday, June 25, 2024 11:00 AM IST
പി.​പി. ചെ​റി​യാ​ൻ
ഒ​ക്‌​ല​ഹോ​മ: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​മീ​റ്റിം​ഗ് ഒ​ക്​ല​ഹോ​മ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ജൂ​ലൈ ആ​റി​ന് രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു.

"ഐ​ഡ​ൻ​റി​റ്റി ഇ​ൻ ക്രൈ​സ്റ്റ്' എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യ ച​ർ​ച്ചാ​വി​ഷ​യം. ഡാ​ള​സ് ക്രോ​സ് വേ ​മാ​ർ​ത്തോ​മ്മാ പ​ള്ളി ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം കു​രു​വി​ള​യാ​ണ് മു​ഖ്യ​പ്രാ​സം​ഗി​ക​ൻ.


സെ​ന്‍റ​റി​ലെ എ​ല്ലാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള സേ​വി​കാ സം​ഘാം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റ​വ. ജോ​ബി ജോ​ൺ, സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത്ത് മാ​ത്യു എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.