ഹൂ​സ്റ്റ​ണി​ൽ 12 വ​യസു​കാ​രി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, June 21, 2024 7:20 AM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​സ്ലി​ൻ നു​ങ്ക​റേ​യെ​യാ​ണ് നോ​ർ​ത്ത് ഫ്രീ​വേ​യു​ടെ പ​ടി​ഞ്ഞാ​റ് വെ​സ്റ്റ് റാ​ങ്കി​ൻ റോ​ഡി​ന് സ​മീ​പ​മു​ള്ള തോ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​സ്റ്റ്മാ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

ഞാ​യ​റാ​ഴ്ച രാ​ത്രി മാ​താ​പി​താ​ക്ക​ൾ അ​റി​യാ​തെ പെ​ൺ​കു​ട്ടി ടെ​ക്സ​സി​ലെ വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. 7ഇ​ല​വ​ൻ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റി​ലെ സി​സി​ടി​വി​യി​ലാ​ണ് പെ​ൺ​ക്കു​ട്ടി​യെ അ​വ​സാ​ന​മാ​യി ക​ണ്ടെ​ത്.


തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രു​ടെ ചി​ത്രം ഹൂ​സ്റ്റ​ൺ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.