മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്
Friday, September 20, 2024 1:22 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി. അ​മേ​രി​ക്ക​യി​ൽ കം​പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം വി​ദ്യാ​ർ​ഥി​നി​യാ​ണ് ധ്രു​വി. ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി​യാ​ണ് സൗ​ന്ദ​ര്യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ന്യൂ​ജ​ഴ്‌​സി​യി​ലെ എ​ഡി​സ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ധ്രു​വി​യെ 2024ലെ ​മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം അ​ണി​യി​ച്ചു. ബോ​ളി​വു​ഡ് ന​ടി​യും യു​ണി​സെ​ഫ് അം​ബാ​സ​ഡ​റു​മാ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ധ്രു​വി പ​ട്ടേ​ൽ പ​റ​ഞ്ഞു.


സു​രി​നാ​മി​ൽ​നി​ന്നു​ള്ള ലി​സ അ​ബ്ദു​ൽ​ഹ​ക്ക് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യ​പ്പോ​ൾ നെ​ത​ർ​ല​ൻ​ഡി​ൽ​നി​ന്നു​ള്ള മാ​ള​വി​ക ശ​ർ​മ ര​ണ്ടാം റ​ണ്ണ​റ​പ്പാ​യി. മി​സി​സ് വി​ഭാ​ഗ​ത്തി​ൽ ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടൊ​ബാ​ഗോ​യി​ൽ​നി​ന്നു​ള്ള സു​ആ​ൻ മൗ​ട്ടെ​റ്റ് വി​ജ​യി​യാ​യി.

ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള സ്‌​നേ​ഹ ന​മ്പ്യാ​ർ ആ​ണ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പ്. പ​വ​ൻ​ദീ​പ് കൗ​ർ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി.