മാ​ര്‍ സ്രാ​മ്പി​ക്ക​ല്‍ ആ​ഗോ​ള സി​ന​ഡി​ന്‍റെ പ​ഠ​ന​സ​മി​തി​യി​ല്‍
Thursday, July 25, 2024 11:09 AM IST
കൊ​ച്ചി: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​നെ വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്നു​വ​രു​ന്ന സി​ന​ഡാ​ലി​റ്റി​യെ​ക്കു​റി​ച്ചു​ള്ള ആ​ഗോ​ള സി​ന​ഡി​ന്‍റെ പ​ഠ​ന​സ​മി​തി​യി​ലേ​ക്കു നി​യ​മി​ച്ചു.

പൗ​ര​സ്ത്യ​സ​ഭ​ക​ളും ല​ത്തീ​ന്‍ സ​ഭ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നു നി​യ​മി​ക്ക​പ്പെ​ട്ട 13 അം​ഗ വി​ദ​ഗ്ധ സ​മി​തി​യി​ലേ​ക്കാ​ണ് മാ​ര്‍ സ്രാ​മ്പി​ക്ക​ല്‍ നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​ത്.

പൗ​ര​സ്ത്യ സ​ഭ​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ കാ​ര്‍​ഡി​ന​ല്‍ ക്ലൗ​ദി​യോ ഗു​ജ​റോ​ത്തി, ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ സി​റി​ല്‍ വാ​സി​ല്‍ എ​ന്നി​വ​രും ഈ ​സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്.


ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 118 അം​ഗ​ങ്ങ​ളാ​ണ് വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളെ ആ​ഴ​ത്തി​ല്‍ പ​ഠി​ച്ച് മാ​ര്‍​പാ​പ്പ​യ്ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കേ​ണ്ട സി​ന​ഡി​ന്‍റെ സ​മി​തി​ക​ളി​ലു​ള്ള​ത്.

മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലും ബോം​ബെ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ഡോ. ​ഓ​സ്‌​വാ​ള്‍​ഡ് ഗ്രേ​ഷ്യ​സു​മാ​ണ് പ​ഠ​ന​സ​മി​തി​ക​ളി​ല്‍ നി​യ​മ​ത​രാ​യി​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര്‍.