ഇ​ന്ത്യ​ൻ വ​ടം​വ​ലി ടീ​മി​ന് ജ​ർ​മ​നി​യി​ൽ ഐ​ഒ​സി​യു‌​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Thursday, September 5, 2024 12:12 PM IST
റോ​മി കു​ര്യാ​ക്കോ​സ്
ജ​ർ​മ​നി: സെ​പ്റ്റ​ബ​ർ അ​ഞ്ച് മു​ത​ൻ എ​ട്ട് വ​രെ ജ​ർ​മ​നി​യി​ലെ മാ​ൻ​ഹ​യ്മി​ൽ ന​ട​ക്കു​ന്ന ലോ​ക വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കി.

ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ചു ന​ട​ന്ന സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പീ​റ്റ​ർ തേ​ക്കാ​ന​ത്ത്, കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 21 അം​ഗ സം​ഘ​ത്തി​ൽ ഇ​ന്ത്യ​ൻ ടീം ​കോ​ച്ച് ടെ​ലി​ൽ ത​മ്പി, ടീം ​അം​ഗ​ങ്ങ​ളാ​യ ദേ​വി​ക ദി​നേ​ശ​ൻ, സു​ക​ന്യാ മു​ങ്ക​ത്ത്, രാ​ഹു​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.




പു​രു​ഷ - വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ടീ​മി​നെ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഐ​ഒ​സി ഭാ​ര​വാ​ഹി​ക​ളാ​യ പീ​റ്റ​ർ, മ​നു എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​നാ​യി ജ​ർ​മ​നി​യി​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​ന് എ​ല്ലി​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.