ജ​ര്‍​മ​നി​യി​ലെ സം​സ്ഥാ​ന ത​ര​ഞ്ഞെ​ടു​പ്പി​ൽ കു​ടി​യേ​റ്റ വി​രു​ദ്ധ​പാ​ര്‍​ട്ടി​ക്ക് ജ​യം
Thursday, September 5, 2024 11:30 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ഞാ​യ​റാ​ഴ്ച ജ​ര്‍​മ​നി​യി​ലെ ര​ണ്ടു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​രിം​ഗ​ന്‍ സം​സ്ഥാ​ന​ത്തി​ല്‍ കു​ടി​യേ​റ്റ വി​രു​ദ്ധ പാ​ര്‍​ട്ടി​യാ​യ തീ​വ്ര വ​ല​തു​പ​ക്ഷ എ​എ​ഫ്‌​ഡി പാ​ര്‍​ട്ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി വി​ജ​യി​ച്ചു.

88 അം​ഗ അ​സം​ബ്ളി​യി​ല്‍ 32 അം​ഗ​ങ്ങ​ളു​മാ​യി 30.5 മു​ത​ല്‍ 33.5 ശ​ത​മാ​നം വ​രെ വോ​ട്ടു​ക​ള്‍ നേ​ടി​യ​ത് ചാ​ന്‍​സ​ല​ര്‍ ഷോ​ള്‍​സി​ന്‍റെ ട്രാ​ഫി​ക് ലൈ​റ്റ് മു​ന്ന​ണി​യെ​യും പ്ര​തി​പ​ക്ഷ​മാ​യ ക്രി​സ്റ്റ്യ​ന്‍ ഡ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​നെ​യും (സി​ഡി​യു) ഒ​രു​പോ​ലെ ഞെ​ട്ടി​ച്ചു.

അ​തേ​സ​മ​യം ജ​ര്‍​മ​നി​യി​ലെ വി​ദേ​ശി​ക​ളു​ടെ പ്ര​ത്യേ​കി​ച്ച് തൂ​രിം​ഗ​ന്‍ സം​സ്ഥാ​ന​ത്തി​ലെ വി​ദേ​ശി​ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടു​ക​യും ചെ​യ്തു. എ​എ​ഫ്ഡി പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ എ​ന്താ​ണു സം​ഭ​വി​ക്കു​ക എ​ന്ന് ആ​ര്‍​ക്കും ഇ​പ്പോ​ള്‍ പ്ര​വ​ചി​ക്കാ​നാ​വി​ല്ല.

അ​തേ​സ​മ​യം, മു​ന്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ പാ​ര്‍​ട്ടി​യാ​യ സി​ഡി​യു തു​രിം​ഗി​യ​യി​ല്‍ 24.5 ശ​ത​മാ​ന​വു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും 14.5 മു​ത​ല്‍ 16 ശ​ത​മാ​നം വ​രെ വോ​ട്ടു​ക​ളോ​ടെ പു​തി​യ ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി​യാ​യ സാ​ഹ്റ വാ​ഗെ​ന്‍​ക്നെ​ക്റ്റി​ന്‍റെ (ബി​എ​സ്ഡ​ബ്ല്യു) സ​ഖ്യം തൊ​ട്ടു​പി​ന്നാ​ലെ​യു​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​വി​ടെ ഭ​ര​ണ​ത്തി​ലി​രു​ന്ന മു​ഖ്യ​മ​ന്ത്രി ബോ​ഡോ റാ​മെ​ലോ​യു​ടെ ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി​ക്ക് 11.5 മു​ത​ല്‍ 12.5 ശ​ത​മാ​നം വ​രെ വോ​ട്ടു മാ​ത്ര​മാ​ണ് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. പി​ന്നി​ലാ​ക്കി. എ​എ​ഫ്ഡി സം​സ്ഥാ​ന ഭ​ര​ണ​ത്തി​ല്‍ ഏ​റു​മെ​ന്നാ​ണ് നേ​താ​വ് ബി​ജോ​ണ്‍ ഹോ​ക്കെ പ​റ​യു​ന്ന​ത്.


9.45 വോ​ട്ട് ശ​ത​മാ​ന​മാ​ണ് എ​എ​ഫ്ഡി​യ്ക്ക് സം​സ്ഥാ​ന​ത്ത് വ​ര്‍​ദ്ധി​ച്ച​ത്. സി​ഡി​യു​വി​ന് 1.95 ന​ഷ്ട​മാ​യി. ബി​എ​സ്ഡ​ബ്ള്യു​വി​ന് 15.8 വോ​ട്ടു ശ​ത​മാ​നം കൂ​ടി. മ​റ്റു​ള്ള എ​ല്ലാ​വ​ര്‍​ക്കും ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, സാ​ക്സ​ണ്‍ സം​സ്ഥ​ന​ത്തു ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷ എ​എ​ഫ്ഡി, യാ​ഥാ​സ്ഥി​തി​ക സി​ഡി​യു​വു​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ക്രി​സ്റ​റ്യ​ന്‍ ഡ​മാേ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സി​ഡി​യു ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഇ​വി​ടെ സി​ഡി​യു 31.9 ശ​ത​മാ​നം വോ​ട്ടു നേ​ടി. എ​എ​ഫ്ഡി 30.6 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ബി​എ​സ്ഡ​ബ്ല്യു 11.8 ശ​ത​മാ​നവും ​നേ​ടി. ഗ്രീ​ന്‍ 5.1 ശ​ത​മാ​നം, ദ ​ലി​ങ്കെ 4.5 ശ​ത​മാ​നം, എ​ഫ് ഡ​​ബ്ല്യു 2.3 ശ​ത​മാ​നം, എ​ഫ്ഡി​പി ഒന്പത് ശ​ത​മാ​നവും ​നേ​ടി.

അ​തേ​സ​മ​യം, ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ (എ​സ്പി​ഡി) ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും (സാ​ക്സ​ന്‍ 7.3), (തൂ​രിം​ഗ​ന്‍ 6.5) നി​രാ​ശാ​ജ​ന​ക​മാ​യ ഫ​ല​മാ​ണ് നേ​ടി​യ​ത്.

ആ​കെ​യു​ള്ള 120 സീ​റ്റി​ല്‍ നി​യ​മ​സ​ഭ​യി​ലെ അം​ഗ​ബ​ലം സി​ഡി​യു 42, എ​എ​ഫ്ഡി 41, ബി​എ​സ്ഡ​ബ്ല്യു 15,എ​സ്പി​ഡി 10,ഗ്രീ​ന്‍​സ് ഏഴ്, ദ ​ലി​ങ്കെ ആറ്, എ​ഫ് ഡബ്ല്യു ഒന്ന് എ​ന്നി​ങ്ങ​നെ​യാ​ണ്.