ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു
Friday, September 6, 2024 1:26 PM IST
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​ക്സ് പ്ര​സ​ന്‍റ്സ് പൂ​രം 2025'ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു

2025 ജൂ​ൺ 28ന് ​ന​ട​ക്കു​ന്ന മെ​ഗാ​ഉ​ത്സ​വ​ത്തി​നാ​ണ് ശ​നി​യാ​ഴ്ച കൊ​ടി​യേ​റി​യ​ത്. തു​ള്ളി​യാ​ല​ൻ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലൗ​ത്ത് കൗ​ണ്ടി കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ​വി​ൻ ക്യാ​ല്ല​ൻ, ദ്രോ​ഗ്ഡ മേ​യ​ർ പാ​ഡി മ​ക്വി​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി.

ടി.​ഡി. ഗെ​ഡ് നാ​ഷ്, ദ്രോ​ഗെ​ഡ സി​റ്റി കൗ​ൺ​സി​ല​ർ​മാ​രാ​യ ഡെ​ക്ലാ​ൻ പ​വ​ർ, മി​ഷേ​ൽ ഹാ​ൾ, എ​ജി​റോ ഒ'​ഹാ​രെ സ്ട്രാ​റ്റ​ൺ, ലൂ​ർ​ദ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ അ​ഡ്രി​യാ​ൻ ക്ലി​യ​റി, ടി​ല​ക്സ് ഡ​യ​റ​ക്ട​ർ സി​ജോ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.




ദ്രോ​ഗ്ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും റോ​യ​ൽ ക്ല​ബ്‌ ദ്രോ​ഗ്ഡ​യും സാ​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മെ​ഗാ ഇ​വ​ന്‍റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നൂ​റി​ൽ അ​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ സാം​സ്കാ​രി​ക ക​ലാ​രൂ​പ​ങ്ങ​ളും കാ​ർ​ണി​വ​ൽ, പാ​ച​ക മ​ത്സ​ര​ങ്ങ​ൾ, ഫു​ഡ്‌ കൗ​ണ്ട​റു​ക​ൾ, ഫാ​മി​ലി മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യം ആ​യി​രി​ക്കും എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.