ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ര്‍ 21ന്
Saturday, August 31, 2024 4:01 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യി​ലൊ​ന്നാ​യ കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ര്‍ 21ന് ​ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ല്‍​ബാ​വു ബോ​ണ്‍​ഹൈ​മി​ല്‍ (Arnsburger Str. 24, 60385 Frankfurt am Main) 11.30ന് ​ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങും.

തു​ട​ര്‍​ന്ന് ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ളും ക​ലാ​കാ​രും ഒ​ത്തു​ചേ​ര്‍​ന്നു ഓ​ണാ​ഘോ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള ഐ​തി​ഹ്യം വി​ളി​ച്ചോ​തു​ന്ന ല​ഘുനാ​ട​ക​വും തി​രു​വാ​തി​ര​ക​ളി​യും മോ​ഹി​നി​യാ​ട്ട​വും ഓ​ണ​പ്പാ​ട്ടുകൾ, സം​ഘ​നൃ​ത്ത​ങ്ങ​ള്‍, ശാ​സ്ത്രീ​യ​നൃ​ത്ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ‌യും അ​വ​ത​രി​പ്പി​ക്കും.​

തു​ട​ര്‍​ന്ന് തം​ബോ​ല​യും ഉ​ണ്ടാ​യി​രി​ക്കും. പരിപാടിയിലേക്ക് എ​ല്ലാ​വ​രെയും കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞ് പ​ങ്കു​ചേ​രു​വാ​ന്‍ ക്ഷ​ണി​ക്കുന്നതായി കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ള്‍ അറിയിച്ചു. പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ൺലെെനിലൂടെയാണ് ല​ഭ്യ​മാ​​കു​ന്ന​ത്.


പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന ഹാ​ളി​ല്‍ ടി​ക്ക​റ്റ് വി​ല്പ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി താ​ഴെ കാ​ണു​ന്ന ലി​ങ്ക് പി​ന്തു​ട​രു​ക. ലിങ്ക്: https://connfair.events/obna1a

അ​ബി മാ​ങ്കു​ളം (പ്ര​സി​ഡ​ന്‍റ്), ഡി​പി​ന്‍ പോ​ള്‍ (സെ​ക്ര​ട്ട​റി), ഹ​രീ​ഷ് പി​ള്ള (ട്ര​ഷ​റ​ര്‍), ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഷം​ന ഷം​സു​ദ്ദീ​ന്‍, ജി​ബി​ന്‍ എം. ​ജോ​ണ്‍, ര​തീ​ഷ് മേ​ട​മേ​ല്‍, ബി​ന്നി തോ​മ​സ് എ​ന്നി​വ​രാ​ണ് സംഘടനയുടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഇമെയിൽ: [email protected]. ഫേസ്ബുക്ക്: https://www.facebook.com/keralasamajam.frankfurt.1/.