പ്ര​തി​ഭ കേ​ശ​വ​ൻ അ​നു​സ്മ​ര​ണം ’ഓ​ർ​മ്മ​ക്കൂ​ട്ടം’ കേം​ബ്രി​ഡ്ജി​ൽ സംഘടിപ്പിച്ചു
Friday, September 6, 2024 2:39 AM IST
ലണ്ടൻ: പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ലും യു​കെ​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും ത​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​കാ​ല​ത്തി​ൽ ന​മ്മെ വി​ട്ടു പി​രി​ഞ്ഞ കൈ​ര​ളി യു​കെ ദേ​ശീ​യ സ​മി​തി അം​ഗ​വും കേം​ബ്രി​ഡ്ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ്ര​തി​ഭ കേ​ശ​വ​ന്‍റെ അ​നു​സ്മ​ര​ണം ’ഓ​ർ​മ്മ​ക്കൂ​ട്ടം’ കേം​ബ്രി​ഡ്ജി​ൽ സംഘടിപ്പിച്ചു. കൈ​ര​ളി യു​കെ കേം​ബ്രി​ഡ്ജ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ്ര​തി​ഭ​യു​ടെ ഇം​ഗ്ല​ണ്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു.

കൈ​ര​ളി യു​കെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പ്രി​യ രാ​ജ​ൻ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജേ​ക്ക​ബ്, പ്ര​തി​ഭ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക ലി​സ്, SNDS കേം​ബ്രി​ഡ്ജ് യൂ​ണി​യ​ൻ അ​ദ്ധ്യ​ക്ഷ​ൻ കി​ഷോ​ർ രാ​ജ്, സ്വാ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ജോ​സ​ഫ്, കേം​ബ്രി​ഡ്ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജോ​ജി ജോ​സ​ഫ്, കേം​ബ്രി​ഡ്ജ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കു​ര്യാ​ക്കോ​സ്, കൈ​ര​ളി യു​കെ ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ഐ​ശ്വ​ര്യ അ​ല​ൻ , കേം​ബ്രി​ഡ്ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് ജെ​റി വ​ല്യാ​റ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ശ്രീ​ജു പു​രു​ഷോ​ത്ത​മ​ൻ , ര​ഞ്ജി​നി ചെ​ല്ല​പ്പ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ഓ​ർ​മ്മ​ക​ൾ പ​ങ്കുവ​ച്ചു.


കൈ​ര​ളി​യു​ടെ രൂ​പീ​ക​ര​ണം മു​ത​ൽ സം​ഘ​ട​ന​യ്ക്ക് ദി​ശാ​ബോ​ധം ന​ൽ​കി നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ച​വ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു പ്ര​തി​ഭ എ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണ വേ​ള​യി​ൽ കൈ​ര​ളി യു​കെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജേ​ക്ക​ബ് അനുസ്മ​രി​ച്ചു.

കൈ​ര​ളി കേം​ബ്രി​ഡ്ജ് ഫു​ഡ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നാ​രം​ഭ​വും അ​തി​ലേ​ക്കു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ സ​മാ​ഹ​ര​ണ​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ത്തു​ക​യു​ണ്ടാ​യി. പ്ര​തി​ഭ​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് ത​യ്യാ​റാ​ക്കി കൊ​ണ്ടു വ​ന്ന പ​ല​ഹാ​ര​ങ്ങ​ൾ പ​ങ്കുവ​ച്ചു കൊ​ണ്ടു​ള്ള ല​ഘു ചാ​യ സ​ൽ​ക്കാ​ര​ത്തോ​ടെ അ​നു​സ്മ​ര​ണ സം​ഗ​മം അ​വ​സാ​നി​ച്ചു.