ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ ജ​ര്‍​മ​നി​യി​ല്‍
Friday, August 30, 2024 10:32 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: യു​കെ പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ ജ​ർ​മ​നി​യി​ലെ​ത്തി. അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. ജ​ർ​മ​ന്‍ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്വാ​ള്‍​ട്ട​ര്‍ സ്റ്റെ​യ്ന്‍​മെ​യ​ര്‍, ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ് എന്നിവർ സ്റ്റാ​ർ​മ​റി​നെ സ്വാ​ഗ​തം ചെ​യ്തു.

ബെ​ര്‍​ലി​നി​ല്‍ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം. സ്റ്റാ​ർ​മ​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​ന് ശേ​ഷം ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ജൂ​ലൈ ആ​ദ്യം വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യി​ലും ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന യൂ​റോ​പ്യ​ന്‍ പൊ​ളി​റ്റി​ക്ക​ല്‍ ക​മ്യൂ​ണി​റ്റി ഉ​ച്ച​കോ​ടി​യി​ലും ഇ​രു​വ​രും പ​ങ്കെ​ടു​ത്തു.


ജ​ർ​മ​നി​യു​മാ​യു​ള്ള യു​കെ​യു​ടെ ബ​ന്ധം പു​ന​ര്‍​നി​ര്‍​മി​ക്കു​ക എ​ന്ന​താ​ണ് സ്റ്റാ​ർ​മ​റി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.