കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം 16 മു​ത​ൽ
Saturday, September 7, 2024 6:57 AM IST
ല​ണ്ട​ൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് എ​ൻ​എം​സി ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ ഒ​ഇ​ടി പ​രീ​ക്ഷ പാ​സാ​കു​ന്ന​തി​നു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം കൈ​ര​ളി യു​കെ ഈ ​മാ​സം 16ന് ​ആ​രം​ഭി​ക്കു​ന്നു.

ര​ജി​സ്റ്റ​ർ ചെ​യ്ത 180 പേ​ർ​ക്കാ​ണ് പു​തി​യ സെ​ഷ​നി​ൽ പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ട്ടാം തീ​യ​തി വൈ​കു​ന്നേ​രം യു​കെ​യി​ലെ എം​പി​യും ഹോം ​ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി സീ​മ മ​ൽ​ഹോ​ത്ര നി​ർ​വ​ഹി​ക്കും.

ച​ട​ങ്ങി​ൽ യു​കെ​യി​ലെ ന​ഴ്സിം​ഗ് രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ആ​യ അ​ജി​മോ​ൾ പ്ര​ദീ​പ്, മി​നി​ജ ജോ​സ​ഫ്, സാ​ജ​ൻ സ​ത്യ​ൻ, സി​ജി സ​ലീം​കു​ട്ടി, ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും.

ഒ​ഇ​ടി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന അം​ഗീ​കൃ​ത സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ൾ​പ്പെ​ടെ മു​ൻ​പ് പ​രി​ശീ​ല​നം ന​ട​ത്തി​യി​ട്ടു​ള്ള നി​ര​വ​ധി​പേ​ർ ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


ഇ​പ്പോ​ൾ യു​കെ​യി​ലെ വി​വി​ധ കെ​യ​ർ ഹോ​മു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​യ​ർ​അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് അ​വ​രു​ടെ ജോ​ലി​യു​ടെ കൂ​ടെ പ​ഠ​ന​വും സാ​ധ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ൽ ആ​യി​രി​ക്കും പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ക്കു​ക എ​ന്ന് പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റും കൈ​ര​ളി യു​കെ ദേ​ശീ​യ ജോ​യി​ന്‍റെ സെ​ക്ര​ട്ട​റി​യു​മാ​യ ന​വീ​ൻ ഹ​രി​കു​മാ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൈ​ര​ളി യു​കെ ഫേ​സ്ബു​ക്ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക: target=_blank>https://www.facebook.com/KairaliUK