ലെ​സ്റ്റ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ മി​ഷ​നി​ൽ എ​ട്ട് നോ​മ്പ് ആ​ച​ര​ണം
Monday, September 2, 2024 5:11 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ലെ​സ്റ്റ​ർ: ലെ​സ്റ്റ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ മി​ഷ​നി​ൽ പ​രി​ശു​ദ്ധ ജ​ന​ന തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള എ​ട്ട് നോ​മ്പ് ആ​ച​ര​ണ​ത്തി​ന് ഭ​ക്തി നി​ർ​ഭ​ര​മാ​യി തു​ട​ക്കം കു​റി​ച്ചു. എ​ട്ട് ദി​വ​സ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കോ​ടി​യേ​റ്റ് ക​ർ​മ​ത്തോ​ടെ ആ​രം​ഭി​ച്ചു.



മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ റ​വ.​ഫാ. ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര കോ​ടി​യേ​റ്റു​ക​യും ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. തി​രു​നാ​ൾ കു​ർ​ബാ​ന​യു​ടെ ആ​രം​ഭ​ത്തി​ൽ പ്ര​സു​ദേ​ന്തി വാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു.



കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം ല​ദീ​ഞ്ഞും വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള ദി​ന​ങ്ങ​ളി​ല്‍ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ​ത്തി​ന്‍റെ വാ​ഴ്‌​വും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.




ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഏ​ഴി​ന് ജ​പ​മാ​ല പ്ര​ദി​ക്ഷ​ണ​വും തു​ട​ര്‍​ന്ന് ഉ​ത്പ​ന്ന​ലേ​ല​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.



ഞാ​യ​റാ​ഴ്ച ഇ​ട​വ​ക തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യും ശേ​ഷം 2024 ലെ​സ്റ്റ​ര്‍ ഇ​ട​വ​ക തി​രു​നാ​ളി​ന് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് തി​രു​നാ​ള്‍ മ​ഹാ​മ​ഹം എ​ന്ന സ്റ്റേ​ജ് ഷോ​യും ന​ട​ക്കും.