ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ യു​കെ​യി​ൽ അ​ഭി​ന​യ ക​ള​രി ആ​രം​ഭി​ക്കു​ന്നു
Saturday, August 31, 2024 1:32 PM IST
ല​ണ്ട​ൻ: അ​ഭി​ന​യ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു വേ​ണ്ടി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ യു​കെ​യി​ൽ അ​ഭി​ന​യ ക​ള​രി തു​ട​ങ്ങു​ന്നു. ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ തീ​യ​റ്റ​ർ ഗ്രൂ​പ്പ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

തി​യ​റ്റ​ർ/​ഫി​ലിം അ​ഭി​ന​യ പ​രി​ശീ​ല​നം, തി​യ​റ്റ​ർ വ​ർ​ക്ക്ഷോ​പ്പു​ക​ൾ, തി​യ​റ്റ​ർ പ്രൊ​ഡ​ക്ഷ​ൻ എ​ന്നി​വ​യാ​ണ് ഈ ​പ്രോ​ജ​ക്റ്റി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ആ​യി​രി​ക്കും പ​രി​ശീ​ല​നം.

യു​കെ​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​രി​ശീ​ല​ന ക​ള​രി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​യി​ലെ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന പ​രി​ശീ​ല​ക​നാ​യ ജോ​ൺ ടി. ​വേ​ക്ക​ൻ ആ​യി​രി​ക്കും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക.

പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​വ​സാ​നം പ​ങ്കെ​ടു​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി തി​യ​റ്റ​ർ പ്രൊ​ഡ​ക്ഷ​നും പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കും അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും ബ​ന്ധ​പ്പെ​ടാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07841613973, [email protected].