പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ 27 മുതൽ
Friday, September 6, 2024 6:00 AM IST
ജി​ജോ അ​ര​യ​ത്ത്
ബോ​ൾ​ട്ട​ൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ഈ മാസം 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും യു​കെ​യി​ലെ നാ​ട്ട് സം​ഗ​മ​ങ്ങ​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മു​ട്ടു​ചി​റ സം​ഗ​മ​ത്തി​ന് 2009 ൽ ​തു​ട​ക്കം കു​റി​ച്ച​തും ബോ​ൾ​ട്ട​ണി​ൽ ത​ന്നെ​യാ​യി​രു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി ദു​രി​തം വി​ത​ച്ച 2020 ൽ ​ഒ​ഴി​കെ, ക​ഴി​ഞ്ഞ പ​തി​നാ​ല് വ​ർ​ഷ​ങ്ങ​ളാ​യി വ​ള​രെ ഭം​ഗി​യാ​യി ന​ട​ന്ന് വ​രു​ന്ന മു​ട്ടു​ചി​റ സം​ഗ​മ​ത്തി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് സം​ഗ​മം പൂ​ർ​വ്വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്തു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ബോ​ൾ​ട്ട​ണി​ലെ മു​ട്ടു​ചി​റ​ക്കാ​ർ.

പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ ഏ​ഷ്യ​യി​ലെ ആ​ദ്യ ദേ​വാ​ല​യ​മാ​ണ് മു​ട്ടു​ചി​റ​യി​ലേ​ത്. വ​ട​ക്കും​കൂ​ർ രാ​ജ​വം​ശ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യി​രു​ന്ന മു​ട്ടു​ചി​റ, മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ​ന്ദേ​ശ​കാ​വ്യ​മാ​യ ഉ​ണ്ണു​നീ​ലി സ​ന്ദേ​ശ​ത്തി​ലും പ്ര​തി​പാ​ദ്യ വി​ഷ​യ​മാ​യി​രു​ന്നു. മു​ട്ടു​ചി​റ കു​ന്നശേരി​ക്കാ​വി​ന് വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു ഉ​ണ്ണു​നീ​ലി സ​ന്ദേ​ശ​ത്തി​ലെ നാ​യി​ക ഉ​ണ്ണു​നീ​ലി​യു​ടെ ഭ​വ​ന​മാ​യ മു​ണ്ട​ക്ക​ൽ ത​റ​വാ​ട്.


മു​ട്ടു​ചി​റ സം​ഗ​മം യു​കെ​യു​ടെ പ​തി​ന​ഞ്ചാ​മ​ത് വാ​ർ​ഷി​ക സം​ഗ​മ​ത്തി​ലേ​ക്ക് യു​കെ​യി​ലു​ള്ള മു​ഴു​വ​ൻ മു​ട്ടു​ചി​റ കു​ടും​ബ​ങ്ങ​ളെ​യും പ്ര​തീ​ക്ഷി​ച്ച് കൊ​ണ്ടു​ള്ള വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മു​ട്ടു​ചി​റ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ജോ​ണി ക​ണി​വേ​ലി​ൽ 07889800292, കു​ര്യ​ൻ ജോ​ർ​ജ്ജ് 07877348602, സൈ​ബ​ൻ ജോ​സ​ഫ് 07411437404, ബി​നോ​യ് മാ​ത്യു 07717488268, ഷാ​രോ​ൺ ജോ​സ​ഫ് 07901603309.