ബി​സി കാ​ൻ​സ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം "ഡാ​ൻ​സ് ടു ​ക്യൂ​ർ കാ​ൻ​സ​ർ' പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, August 28, 2024 12:00 PM IST
വി​ക്‌​ടോ​റി​യ: ബി​സി - ഗ്രേ​ഡ് 12 വി​ദ്യാ​ർ​ഥി​നി​യാ​യ ഹൈ​മ സൈ​ബീ​ഷ്, ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 31) ഡേ​വ് ഡ​ണ​റ്റ് ക​മ്യൂ​ണി​റ്റി തി​യ​റ്റ​റി​ൽ ബി​സി കാ​ൻ​സ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം "ഡാ​ൻ​സ് ടു ​ക്യൂ​ർ കാ​ൻ​സ​ർ' എ​ന്ന പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും.

വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഹൈ​മ​യു​ടെ ആ​ക​ർ​ഷ​ക​മാ​യ വി​വി​ധ നൃ​ത്തങ്ങൾ അരങ്ങേറും. നൃ​ത്താ​ധ്യാ​പി​ക​യും നൂ​പു​ര സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ് ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​റു​മാ​യ ഗാ​യ​ത്രി ദേ​വി വി​ജ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പ​രി​പാ​ടി നടക്കു​ക.

മൗ​ണ്ട് ഡ​ഗ്ല​സ് സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ഹൈ​മ അ​ഞ്ചാം വ​യ​സു മു​ത​ൽ ഭ​ര​ത​നാ​ട്യ​വും കു​ച്ചി​പ്പു​ടി​യും പ​ഠി​ക്കു​ന്നു​ണ്ട്. 2015ൽ ​വി​ക്‌​ടോ​റി​യ​യി​ലേ​ക്ക് താ​മ​സം മാ​റി​യെ​ങ്കി​ലും ഗാ​യ​ത്രി ദേ​വി വി​ജ​യ​കു​മാ​റി​നൊ​പ്പം ഓ​ൺ​ലൈ​നി​ൽ പ​രി​ശീ​ല​നം തു​ട​ർ​ന്നു.

നൃ​ത്ത​ത്തോ​ടു​ള്ള അ​വ​ളു​ടെ സ​മ​ർ​പ്പ​ണം ടൊ​റ​ന്‍റോ, വി​ക്ടോ​റി​യ, വാ​ൻ​കൂ​വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. വാ​ൻ​കൂ​വ​ർ ഐ​ല​ൻ​ഡ് കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും വി​പു​ലീ​ക​ര​ണ​ത്തി​നാ​യി ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നാ​ണ് ഡാ​ൻ​സ് ടു ​ക്യൂ​ർ കാ​ൻ​സ​ർ പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.


റേ​ഡി​യേ​ഷ​ൻ, കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ വ​രു​മാ​നം ഉ​പ​യോ​ഗി​ക്കും. ഇ​ത് ആ​ത്യ​ന്തി​ക​മാ​യി പ്രാ​ദേ​ശി​ക കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യും.

ഹൈ​മ​യു​ടെ ഈ ​ഉ​ദ്യ​മ​ത്തി​ന് മാ​താ​പി​താ​ക്ക​ളാ​യ ഡോ. ​സാ​യി​ബീ​ഷും ര​ശ്മി​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ തേ​ജ​സും ര​മ​ണ​യും പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഹൈ​മ​യു​ടെ അ​ച്ഛ​ൻ ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ലെ എ​ല​ന്തോ​ളി കു​ടും​ബ​ത്തി​ലെയും അ​മ്മ ഗു​രു​വാ​യൂ​രി​ലെ ക​ണ്ടാ​ര​ശേരി കു​ടും​ബ​ത്തി​ലെയും അംഗമാണ്.

ഈ ​മ​ഹ​നീ​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നും കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​നു​ള്ള മ​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​നും എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നതായി ഹൈ​മ​യു​ടെ കു​ടും​ബം അറിയിച്ചു.

പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ: തീ​യ​തി: ഓ​ഗ​സ്റ്റ് 31 ശ​നി​യാ​ഴ്ച. സ​മ​യം: വൈ​കു​ന്നേ​രം നാലു മുതൽ ആറു വരെ. സ്ഥ​ലം: ഡേ​വ് ഡ​ണ​റ്റ് ക​മ്യൂണി​റ്റി തി​യ​റ്റ​ർ (2121 കാ​ഡ്‌​ബോ​റോ ബേ ​റോ​ഡ്, വി​ക്ടോ​റി​യ, BC V8R 5G4).