ഒ​ഐ​സി​സി യു​കെ​യു​ടെ ന​വ​നേ​തൃ​നി​ര ചു​മ​ത​ല​യേ​റ്റു
Thursday, September 5, 2024 11:48 AM IST
റോ​മി കു​ര്യാ​ക്കോ​സ്
ല​ണ്ട​ൻ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി വ​നി​താ അ​ധ്യ​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. ല​ണ്ട​നി​ലെ ക്രോ​യ്ഡ​നി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം എ​ഐ​സി​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ പെ​രു​മാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ഐ​സി​സി യു​കെ വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ് ആ​മു​ഖ​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റും ഒ​ഐ​സി​സി യു​കെ സ​റെ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റു​മാ​യ വി​ൽ‌​സ​ൺ ജോ​ർ​ജ് സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും റീ​ജി​യ​ണു​ക​ളി​ൽ നി​ന്നും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കുചേ​രു​ന്ന​തി​നും പു​തി​യ ക​മ്മി​റ്റി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​വാ​നും എ​ത്തി​ച്ചേ​ർ​ന്നു.

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്ക് വി​ശ്വ​നാ​ഥ​ൻ പെ​രു​മാ​ൾ സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്.



പ്ര​സി​ഡ​ന്‍റി​നു പു​റ​മെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി​കു​ട്ടി ജോ​ർ​ജ്, സു​ജു കെ. ​ഡാ​നി​യേ​ൽ, ഡോ. ​ജോ​ഷി ജോ​സ്, അ​പ്പ ഗ​ഫു​ർ എ​ന്നി​വ​ർ​ക്കും വി​ശ്വ​നാ​ഥ​ൻ പെ​രു​മാ​ൾ പ്ര​ത്യേ​ക​മാ​യി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​ട​ർ​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സോ​ണി ചാ​ക്കോ, ജോ​ർ​ജ് ജോ​സ​ഫ്, ഫി​ലി​പ്പ് കെ. ​ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് ഫി​ലി​പ്പ്, അ​ജി​ത് വെ​ണ്മ​ണി, അ​ഷ്റ​ഫ് അ​ബ്ദു​ള്ള, നാ​ഷ​ണ​ൽ ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ കൂ​ട്ട​മാ​യി​ട്ടാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റ​ത്.

ഒ​ഐ​സി​സി യു​കെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ അ​യ്ക്കാ​ട്, ട്ര​ഷ​റ​ർ ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ഇ​ന്ത്യ​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ പി​ന്നീ​ടൊ​രു അ​വ​സ​ര​ത്തി​ൽ മാ​ത്ര​മേ അ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​തു ചു​മ​ത​ല​യേ​ൽ​ക്കും എ​ന്ന് നേ​തൃ​ത്വം അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ലി​യ പോ​ൾ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശാ​രി​ക അ​മ്പി​ളി എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വ​നി​ത പ്ര​തി​നി​ധി​ക​ൾ. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് ശേ​ഷം കേ​ക്ക് മു​റി​ച്ചു അം​ഗ​ങ്ങ​ൾ സ​ന്തോ​ഷം പ​ങ്കി​ട്ടു.


നേ​താ​ക്ക​ന്മാ​രു​ടെ സ​ത്യ പ്ര​തി​ജ്ഞ​യ്ക്കും ത​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നും ശേ​ഷം പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യു​സ് സം​ഘ​ട​ന​യു​ടെ 2024 - 25 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ള​യു​ടെ ക​ര​ട് രൂ​പം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.



"നേ​തൃ​ത്വം പ്ര​വ​ർ​ത്ത​ക​രി​ലേ​ക്ക്' എ​ന്ന മു​ദ്രാ​വാ​ക്യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഒ​ഐ​സി​സി​യു​ടെ പു​തി​യ​നേ​തൃ​ത്വം പ്ര​തി​ജ്ഞാ ബ​ദ്ധ​രാ​ണെ​ന്ന് ഷൈ​നു ക്ലെ​യ​ർ മാ​ത്യു​സ് ത​ന്‍റെ ന​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ർ​മ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കു​ടും​ബ സ​മ്മേ​ള​നം, മാ​താ പി​താ​ക്ക​ന്മാ​രെ ആ​ദ​രി​ക്കു​ന്ന "അ​മ്മ തൊ​ട്ടി​ലി​ൽ' പ​ദ്ധ​തി, യു​വ​ജ​ന പു​രോ​ഗ​തി​ക്കാ​യു​ള്ള "യു​വം യു​കെ' പ​ദ്ധ​തി ജീ​വ​ന​ര​ക്ഷ​ക്കാ​യു​ള്ള ര​ക്ത​ദാ​ന പ​ദ്ധ​തി, ജീ​വ​ക​രു​ണ്യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​ര​ട് രൂ​പ പ്ര​ഖ്യാ​പ​നം നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും ഏ​റ്റെ​ടു​ത്ത​ത്.

യുകെ​യി​ലാ​ക​മാ​നം ഒ​ഐ​സി​സി​യു​ടെ സം​ഘ​ട​ന ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ജ്ജ​രാ​യ പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നു​മാ​യി അ​ടു​ത്ത ഒ​രു​വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് യു​ദ്ധ​ക​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഒ​ഐ​സി​സി​യു​ടെ ഓ​ഫീ​സ് യു​കെ​യി​ൽ തു​റ​ന്നു സ​ജ്ജീ​ക​രി​ക്കു​മെ​ന്നും ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് പ​റ​ഞ്ഞു.

ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ ശോ​ഭ​ന​മാ​യ ഭാ​വി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ അ​ണി​ചേ​രാ​ൻ യു​കെ​യി​ലെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നും സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന നേ​താ​ക്ക​ന്മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​ഐ​സി​സി വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ഷി ജോ​സ് ന​ന്ദി അ​ർ​പ്പി​ച്ചു. മ​ധു​ര വി​ത​ര​ണ​ത്തി​നും സ്നേ​ഹ​വി​രു​ന്നി​നും ശേ​ഷം സ​മ്മേ​ള​നം അ​വ​സാ​നി​ച്ചു.