ബെര്‍ലിന്‍: പബ്ലിക്ക് ബസില്‍ 32 വയസുകാരിയായ ജർമൻ യുവതിയുടെ കത്തിയാക്രമണത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. സീഗനിലെ ഒരു പബ്ലിക്ക് ബസിലാണ് കത്തിയാക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി 7.40 ഓടെ സീഗനിലെ ഐസര്ഫെല്ഡ് ജില്ലയിലാണ് യുവതി അറു പേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമല്ല.
സംഭവം നടക്കുമ്പോള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെടെ 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.