കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് യു​ണൈ​റ്റ​ഡ് കു​റ്റി​പ്പു​ഴ
Saturday, August 31, 2024 11:53 AM IST
ജിസോ പുതുവ
ബ്രി​സ്റ്റോ​ൾ: യു​കെ​യി​ലു​ള്ള കു​റ്റി​പ്പു​ഴ സ്വ​ദേ​ശി​ക​ൾ ചേ​ർ​ന്ന് രൂ​പി​ക​രി​ച്ച യു​ണൈ​റ്റ​ഡ് കു​റ്റി​പ്പു​ഴ​യു​ടെ ആ​ദ്യ കു​ടും​ബ സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ വ​ച്ച് സംഘടിപ്പിച്ചു.

​സം​ഗ​മം കു​റ്റി​പ്പു​ഴ​യി​ലെ ആ​ദ്യ​കാ​ല ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യ ദീ​ർ​ഘ​കാ​ല​മാ​യി യു​കെ​യി​ൽ താ​മ​സ​മാ​ക്കി​യ ഡോ. ​നെ​ൽ​സ​ൺ ഡേ​വി​ഡ് വി​ത​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


സം​ഗ​മ​ത്തി​ൻ ഡോ. ​അ​ഹ​മ്മ​ദ് ക​ബി​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​മി​നി നെ​ൽ​സ​ൺ, ജി​സോ പു​തു​വ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ശി​ൽ​പ്പ അ​രു​ൺ സ്വാ​ഗ​ത​വും ലി​സി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

യോ​ഗ​ത്തി​ന് ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ജോ​ൺ​സ​ൺ തോ​മ​സ് കൂ​ര​ൻ, അ​രു​ൺ കു​ര്യാ​ക്കോ​സ് എ​ന്നി​വ നേ​തൃ​ത്വം ന​ൽ​കി.