കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച
Thursday, August 29, 2024 4:37 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ൽ കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. കൊ​ളോ​ണ്‍ വെ​സ്‌​ലിം​ഗ് സെ​ന്‍റ് ഗെ​ര്‍​മാ​നൂ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ (ബോ​ണ​ര്‍ സ്ട്രാ​സെ 1, 50389) ശ​നി​യാ​ഴ്ച(ഓ​ഗ​സ്റ്റ് 31) വൈ​കു​ന്നേ​രം 4.30ന് ​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

തി​രു​വാ​തി​ര​ക​ളി, മാ​വേ​ലി​മ​ന്ന​ന് വ​ര​വേ​ല്‍​പ്പ്, മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം തു​ട​ങ്ങി​യ ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ള്‍, നാ​ടോ​ടി നൃ​ത്ത​ങ്ങ​ള്‍, സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, സം​ഘ​നൃ​ത്ത​ങ്ങ​ള്‍, ചെ​ണ്ട​മേ​ളം, പു​ലി​ക​ളി തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

പാ​യ​സ​വും ഉ​ള്‍​പ്പ​ടെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും തം​ബോ​ല​യും ഉ​ണ്ടാ​യി​രി​ക്കും. ജ​ര്‍​മ​നി​യി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ ലോ​ട്ട​സ് ട്രാ​വ​ല്‍​സ് വു​പ്പ​ര്‍​ട്ടാ​ല്‍ ന​ല്‍​കു​ന്ന 250 യൂ​റോ​യു​ടെ യാ​ത്രാ കൂ​പ്പ​ണ്‍ ആ​ണ് ഒ​ന്നാം സ​മ്മാ​നം.

കൂ​ടാ​തെ തം​ബോ​ല​യി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ ഏ​ഴ് സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കു​ന്നു​ണ്ട്. ഒ​രു യൂ​റോ​യാ​ണ് തം​ബോ​ല​യു​ടെ ടി​ക്ക​റ്റ് വി​ല. സ​ദ്യ​യ്ക്കു​ശേ​ഷം ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി യു​വ​ജ​ന ഗ്രൂ​പ്പി​ന്‍റെ അ​ടി​പൊ​ളി ഗാ​ന​മേ​ള​യും തം​ബോ​ല​യു​ടെ ന​റു​ക്കെ​ടു​പ്പും ഉ​ണ്ടാ​യി​രി​ക്കും.

ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ലെ​യും വ​ടം​വ​ലി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ടു​ക്ക​ള​തോ​ട്ട മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള ക​ര്‍​ഷ​ക​ശ്രീ പു​ര​സ്കാ​ര​വും വി​ത​ര​ണം ചെ​യ്യും.

വ​ടം​വ​ലി മ​ല്‍​സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ പു​രു​ഷ, വ​നി​താ ടീ​മു​ക​ള്‍​ക്കു​ള്ള സ​മ്മാ​നം സ്പോ​ണ്‍​സ​ണ്‍ ചെ​യ്തി​രി​ക്കു​ന്ന​ത് ബോ​ണി​ലെ യു​എ​ന്‍ ആ​സ്ഥാ​ന​ത്ത് ജോ​ലി ചെ​യ്യു​ന്ന ഡി​പ്ലോ​മാ​റ്റ് കൂ​ടി​യാ​യ സോ​മ​രാ​ജ​ന്‍ പി​ള​ള​യാ​ണ്.


കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ചീ​ട്ടു​ക​ളി മ​ല്‍​സ​ര​ത്തി​ല്‍ 12 ടീ​മു​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. എ​ല്ലാ ടീ​മു​ക​ളും പ​ര​സ്പ​രം മ​ല്‍​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടി​യ ടീ​മാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​ത്ത​വ​ണ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.

ജ​ര്‍​മ​നി​യെ കൂ​ടാ​തെ ബെ​ല്‍​ജി​യം, ഹോ​ള​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ക​ളി​ക്കാ​ര്‍ എ​ത്തി​യി​രു​ന്നു. ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന നേ​ടി​യ​ത് ഡേ​വി​ഡ് അ​രീ​ക്ക​ല്‍, എ​ല്‍​സി വ​ട​ക്കും​ചേ​രി, ഡേ​വീ​സ് വ​ട​ക്കും​ചേ​രി എ​ന്നി​വ​ര​ട​ങ്ങി​യ കൊ​ളോ​ണ്‍ പെ​ഷ് ടീ​മാ​ണ്.

ര​ണ്ടാം സ്ഥാ​നം സാ​ബു കോ​യി​ക്കേ​രി​ല്‍, ഡെ​ന്നി ക​രി​മ്പി​ല്‍, സ​ന്തോ​ഷ് കോ​യി​ക്കേ​രി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഹാ​പ്പി ടീ​മും മൂ​ന്നാം സ്ഥാ​നം സ​ണ്ണി ഇ​ള​പ്പു​ങ്ക​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ കി​ഴ​ക്കേ​ത്തോ​ട്ടം, ജോ​സ് നെ​ടു​ങ്ങാ​ട് എ​ന്നി​വ​രു​ടെ കൊ​ളോ​ണി​യ ടീ​മു​മാ​ണ്.

എ​ല്ലാ​വ​രെ​യും ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​രു​വാ​ന്‍ ക്ഷ​ണി​ക്കു​ന്നതാ‌യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു. വി​ശാ​ല​മാ​യ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ഹാ​ളി​ന്‍റെ പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രി​ക്കും.

ജോ​സ് പു​തു​ശേ​രി(​പ്ര​സി​ഡ​ന്‍റ്), ഡേ​വീ​സ് വ​ട​ക്കും​ചേ​രി(​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍(​ട്ര​ഷ​റ​ര്‍), പോ​ള്‍ ചി​റ​യ​ത്ത്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി), ബി​ന്‍റോ പു​ന്നൂ​സ്(​സ്പോ​ര്‍​ട്സ് സെ​ക്ര​ട്ട​റി), ടോ​മി ത​ട​ത്തി​ല്‍(​ജോ. സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് സ​മാ​ജ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ള്‍.

വി​വ​ര​ങ്ങ​ള്‍​ക്ക്: ഹോ​ട്ട്‌ലെെന്‍ - 0176 56434579, 0173 2609098, 0177 4600227. വെ​ബ്സൈ​റ്റ്: http://www.keralasamajamkoeln.de.