യു​കെ മ​ല​യാ​ളി​ക​ൾ​ക്കാ​യി യു​ക്മ​യും ട്യൂ​ട്ടേ​ഴ്സ് വാ​ലി​യും ചേ​ർ​ന്ന് വി​ദ്യാ​ഭ്യാ​സ അ​വ​ബോ​ധ വെ​ബി​നാ​ർ ന​ട​ത്തു​ന്നു
Wednesday, September 4, 2024 12:36 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ല​ണ്ട​ൻ: യു​കെ​യി​ലേ​ക്ക് പു​തു​താ​യി കു​ടി​യേ​റി​യ​വ​ർ​ക്കും പ​ഴ​യ ത​ല​മു​റ​യി​ലെ കു​ടി​യേ​റ്റ​ക്കാ​ർ​ക്കും എ​ല്ലാം പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന വി​ധ​ത്തി​ൽ യു​കെ​യി​ൽ പ്രൈ​മ​റി ത​ലം മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി ത​ലം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തെ​പ്പ​റ്റി​യും അ​വ​സ​ര​ങ്ങ​ളെ പ​റ്റി​യും കോ​ഴ്‌​സു​ക​ളും അ​വ​യി​ലേ​ക്ക് പ​ഠ​നം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട രീ​തി​യും എ​ല്ലാം വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

നാ​ട്ടി​ലെ രീ​തി​യി​ൽ നി​ന്ന് തി​ക​ച്ചും വി​ഭി​ന്ന​മാ​യ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള ബ്രി​ട്ട​നി​ൽ അ​ജ്ഞ​ത മൂ​ലം പ​ല​പ്പോ​ഴും ശ​രി​യാ​യ കോ​ഴ്‌​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നോ കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക​ൾ​ക്ക് അ​നു​സ​രി​ച്ച് വേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​വാ​നോ പ​ല​പ്പോ​ഴും മാ​താ​പി​താ​ക്ക​ൾ​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​വും മ​ന​സി​ലാ​ക്കി​യാ​ണ് യു​ക്മ ഇ​ത്ത​ര​ത്തി​ൽ ഒ​രു വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ലോ​ചി​ച്ച​ത്.

യു​കെ​യി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ ട്യൂ​ട്ടേ​ഴ്സ് വാ​ലി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് യു​ക്മ ഈ ​വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴെ പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഈ ​രം​ഗ​ത്ത് കാ​ല​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ്രി​ട്ട​നി​ലെ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി നോ​ക്കു​ക​യും പ​രി​ശീ​ല​ക​യും ട്യൂ​ട്ടേ​ഴ്സ് വാ​ലി പ​രി​ശീ​ല​ക കേ​ന്ദ്രം ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യും ആ​യ ലി​ൻ​ഡ്‌​സെ റൈ​റ്റും വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ വ​ര്ഷ​ങ്ങ​ളു​ടെ അ​ധ്യാ​പ​ന പ​രി​ച​യം ഉ​ള്ള ആ​ളും നി​ല​വി​ൽ വോ​ക്കിം​ഗ് സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് സ്കൂ​ൾ വോ​ക്കിം​ഗി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നും മ​ല​യാ​ളി​യും ആ​യ എ​ഡ്വി​ൻ സോ​ളാ​സ് എ​ന്നി​വ​രാ​ണ് വെ​ബി​നാ​ർ ന​യി​ക്കു​ന്ന​ത്.


താ​ഴെ പ​റ​യു​ന്ന വി​ഷ​യങ്ങ​ൾ ആ​ണ് വെ​ബി​നാ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്:

യു​കെ സ്കൂ​ളിം​ഗ് സി​സ്റ്റം: കെ​എ​സ്1, കെ​എ​സ്2, കെ​എ​സ്3 എ​ന്നി​വ​യു​ടെ ഒ​രു അ​വ​ലോ​ക​നം ഗ്രാ​മ​ർ സ്കൂ​ൾ അ​വ എ​ന്തൊ​ക്കെ​യാ​ണ്, എ​ങ്ങ​നെ അ​പേ​ക്ഷി​ക്ക​ണം.11+ പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​ത് എ​ന്താ​ണ്, എ​ങ്ങ​നെ ത​യാ​റാ​ക്ക​ണം, ജി​സി​എ​സ്ഇ: വ്യ​ത്യാ​സ​ങ്ങ​ളും അ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​യും മ​ന​സി​ലാ​ക്കു​ക. എ ​ലെ​വ​ലു​ക​ൾ: നി​ങ്ങ​ൾ അ​റി​യേ​ണ്ട​ത്.

നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ശ​രി​യാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ഗ​സ്റ്റ് 11ന് ​മു​മ്പ് പേ​രു​ക​ൾ താ​ഴെ പ​റ​യു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക.