അ​ലി​ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം റോ​മി​ൽ ന​ട​ന്നു
Thursday, September 5, 2024 10:54 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം പ്രൗ​ഡ​ഗം​ഭീ​ര​മാ​യി ന​ട​ത്തി. ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വാ​ണി റാ​വു ആ​ണ് ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സ്വ​ന്തം വീ​ട്ടി​ൽ എ​ത്തി​യ​പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ ത​നി​മ നി​ല​നി​ൽ​ക്കു​ന്ന സ്വ​ന്ത​മാ​യ കെ​ട്ടു​വ​ള്ള​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കാ​രി​കേ​ച്ച​റും സ​മ്മാ​ന​ങ്ങ​ളും ക​മ്മി​റ്റി​അം​ഗ​ങ്ങ​ൾ അം​ബാ​സ​ഡ​ർ​ക്ക് ഓ​ണാ​സ​മ്മാ​ന​മാ​യി ന​ൽ​കി.

വാ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട്ട​പ്പെ​ട്ട​വ​ർ​ക്കും മ​ര​ണ​മ​ട​ഞ്ഞ അ​ലി​കി​ന്‍റെ മു​ൻ​കാ​ല​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളെ​യും അ​നു​സ്മ​രി​ച്ചു കൊ​ണ്ട് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ അ​ലി​ക് പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഇ​രി​മ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.



അ​ലി​ക് ഇ​റ്റ​ലി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഗ​ർ​വ്വാ​സീ​സ് മു​ള​ക്ക​ര, സീ​റോ​മ​ല​ബാ​ർ സ​ഭാ വി​കാ​രി ഫാ.​ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ൽ, ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭാ വി​കാ​രി ഫാ. ​പോ​ൾ സ​ണ്ണി, സി​റോ മ​ല​ങ്ക​ര സ​ഭാ വി​കാ​രി ഫാ. ​ബെ​ന​ഡി​ക്ട് കു​ര്യ​ൻ, റോം ​മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ തെ​രേ​സ പു​ത്തൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ പ​റ​ഞ്ഞു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ൻ​സ​ൺ പാ​ലാ​ട്ടി ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് പൊ​തു​സ​മ്മേ​ള​നം അ​വ​സാ​നി​ച്ചു.


മ​ന്ത്രി​മാ​രാ​യ ജി. ​ആ​ർ. അ​നി​ൽ, റോ​ഷി അ​ഗ​സ്റ്റി​ൻ, എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ, നി​ര​വ​ധി സി​നി​മ, സീ​രി​യ​ൽ താ​ര​ങ്ങ​ൾ, ഗാ​യ​ക​ർ, അ​വ​താ​ര​ക​ർ എ​ന്നി​വ​ർ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.



മെ​ഗാ തി​രു​വാ​തി​ര, തി​രു​വാ​തി​ര മ​ത്സ​ര​ങ്ങ​ൾ, നി​ര​വ​ധി ഡാ​ൻ​സു​ക​ൾ, ഗാ​ന​ങ്ങ​ൾ, ഫാ​ഷ​ൻ​ഷോ, ഗാ​ന​മേ​ള എ​ന്നി ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ യ​ശ​സ് വാ​നോ​ളം ഉ​യ​ർ​ത്തു​ന്ന​ത് ആ​യി​രു​ന്നു.



ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളെ ക്ര​മീ​ക​രി​ച്ച ട്ര​ഷ​റ​ർ ഗോ​പ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ള്ളി​ക്കാ​ട​ൻ, സു​നി​ൽ കു​മാ​ർ, സി​റി​യ​ക് ജോ​സ്, നി​ശാ​ന്ത് ശ​ശി​ന്ദ്ര​ൻ, ജെ​ജി മാ​ന്നാ​ർ, അ​നി​ല, എ​ന്നി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ഓ​ഡി​റ്റ​ർ​മാ​രാ​യ ജോ​സ് മോ​ൻ ക​മ്മ​ട്ടി​ൽ, ഹാ​മി​ൽ​റ്റ​ൺ, നി​ര​വ​ധി സ​ബ് ക​മ്മി​റ്റി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ വി​ജ​യ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.