അ​ലി​ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് റോ​മി​ൽ
Wednesday, August 28, 2024 12:23 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മാ​തൃ സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റോ​മി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും.

ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ വാ​ണി റാ​വു ആ​ണ്. തി​രു​വാ​തി​ര മ​ത്സ​ര​ങ്ങ​ൾ, മെ​ഗാ തി​രു​വാ​തി​ര, പാ​ട്ടു​ക​ൾ, ഡാ​ൻ​സ്, ഭ​ര​ത​നാ​ട്യം, ഫാ​ഷ​ൻ ഷോ, ​ഗാ​ന​മേ​ള തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.


ഓ​ണ​സ​ദ്യ‌​യും ഒ​രു​ക്കു​ന്നു​ണ്ട്. ഈ ​ആ​ഘോ​ഷ​ത്തി​ലേ​ക്ക് അ​ലി​ക് അം​ഗ​ങ്ങ​ളെ ഏ​റ്റ​വും സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി അ​ലി​ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ലം: PROVINCIA D' ITALIA DEI F.LL1 MARISTI TEATRO AUDITORIUM, Via Bolzano 38- ROMA (Near) VIALE.XX1 APRILE.