റോ​മി​ൽ അ​ലി​ക് ഇ​റ്റ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് സംഘടിപ്പിക്കുന്നു
Thursday, July 25, 2024 6:04 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അ​ലി​ക് ഇ​റ്റ​ലി ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തോ​ടെ​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ റോ​മി​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ മ​ത്സ​ര ഇ​ന​മാ​യ ബാ​ഡ്മി​ന്‍റൺ മ​ത്സ​രം റോ​മി​ലെ പി​സാ​ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തപ്പെട്ടു. പു​രു​ഷ​ന്മാ​രു​ടെ ഇ​ര​ട്ട വി​ഭാ​ഗ​ത്തി​ൽ 12 ടീ​മു​ക​ളും വ​നി​താ വി​ഭാ​ഗ​ത്തി​ൽ അഞ്ചു ടീ​മു​ക​ളും പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ പു​രു​ഷ ഇ​ര​ട്ട വി​ഭാ​ഗ​ത്തി​ൽ പ്രി​മ​ൽ, സ്റ്റെ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. റാ​ഷി​ദ്, കെ​ൻ എ​ന്നി​വ​രും ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വ​നി​താ ഇ​ര​ട്ട വി​ഭാ​ഗ​ത്തി​ൽ സി​യാ​ന, സ​വീ​ന എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും, ഷീ​ന, ക​രോ​ളി​ൻ എ​ന്നി​വ​രും ര​ണ്ടാം സ്ഥാ​ന​വും നേ​ടി.



അ​ലി​ക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ് മ​ത്സ​ര​ങ്ങ​ൾ ഉദ്ഘാ​ട​നം ചെ​യ്യു​ക​യും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു. ടോം ​ആ​ൻ റ​സ്റ്റോ​റ​ന്‍റ്, എം. ​യു. വ​ർ​ഗീ​സ്, എ​ബി തോ​മ​സ്, സി​ജു മാ​തൃൂ എ​ന്നി​വ​രാ​ണ് കാഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ്പോ​ൺ​സ​ർ ചെ​യ്ത​ത്. സെ​ക്ര​ട്ട​റി തോ​മ​സ് ഇ​രി​മ്പ​ൻ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.

ട്ര​ഷ​റ​ർ ജി ​ആ​ർ ഗോ​പ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ള്ളി​ക്കാ​ട​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​റി​യ​ക്ക് ജോ​സ്, ജി​ന്‍റോ കു​ര്യാ​ക്കോ​സ്,. നി​ശാ​ന്ത് ശ​ശീ​ന്ദ്ര​ൻ, സു​നി​ൽ കൊ​ള​ത്ത​പ്പി​ള്ളി, ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .