ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി; വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 24, 2024 1:06 PM IST
യൂ​റോ​പ്പ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു "ഓ​ർ​മ​യി​ൽ ഉ​മ്മ​ൻ‌​ചാ​ണ്ടി' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഓ​ൺ​ലൈ​ൻ ആ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ഴി​കാ​ട്ടിയായി മു​ൻ​പേ ന​ട​ന്നു നീ​ങ്ങി​യ ആ​ളാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ അ​മി​താ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്ന ഇ​ന്ന​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ജ​ന​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി മു​ന്നി​ട്ടി​റ​ങ്ങി​യ ഭ​ര​ണാ​ധി​ക്കാ​രി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.



ച​ട​ങ്ങി​ൽ എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ൺ, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, എ​ഐ​സി​സി ദേ​ശീ​യ വ​ക്താ​വ് ഷ​മ മു​ഹ​മ്മ​ദ്‌, കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​വ​ർ പി. ​സ​രി​ൻ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​ൻ, ഐ​ഒ​സി ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നു​രാ മ​ത്താ​യി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ അ​ബി​ൻ വ​ർ​ക്കി, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.




ഐ​ഒ​സി യൂ​റോ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ സി​രോ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​ത​വും ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ് ന​ന്ദി​യും അ​ർ​പ്പി​ച്ചു.

യൂ​റോ​പ്പി​ലെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ വി​വി​ധ യു​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് ജോ​യി കൊ​ച്ചാ​ട്ടി (ഐ​ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ്), ലി​ങ്കി​ൻ​സ്റ്റ​ർ മാ​ത്യു (ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ്), സാ​ഞ്ചോ മു​ള​വ​രി​ക്ക​ൽ (ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ടോ​മി തോ​ണ്ടം​കു​ഴി (ഐ​ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്),

സു​ജു ഡാ​നി​യേ​ൽ (ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്), ജി​ൻ​സ് തോ​മ​സ് (ഐ​ഒ​സി പോ​ള​ണ്ട് പ്ര​സി​ഡ​ന്‍റ്), ഗോ​കു​ൽ ആ​ദി​ത്യ​ൻ (ഐ​ഒ​സി പോ​ള​ണ്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ജി​ത് മു​ത​യി​ൽ (ഐ​ഒ​സി യു​കെ വ​ക്താ​വ്), ബോ​ബി​ൻ ഫി​ലി​പ്പ് (ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, അ​ഗ​സ്റ്റി​ൻ ഇ​ല​ഞ്ഞി​പ്പ​ള്ളി, ഷൈ​നു മാ​ത്യൂ​സ് എ​ന്നി​വ​രും നി​ര​വ​ധി കോ​ൺ​ഗ്ര​സ്‌, ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ നെ​ഞ്ചോ​ടു ചേ​ർ​ത്ത സു​മ​ന​സു​ക​ൾ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി.