മാ​ന്‍​സ്ഫീ​ല്‍​ഡി​ലെ യാ​ക്കോ​ബാ​യ സ​മൂ​ഹ​ത്തി​ന് പു​തി​യ പ​ള്ളി; ഫാ. ​ജോ​ണ്‍​സ​ണ്‍ പീ​റ്റ​ര്‍ വി​കാ​രി​യാ​കും
Wednesday, July 24, 2024 7:16 AM IST
നോ​ട്ടിംഗ്ഹാം: മാ​ൻ​സ്ഫീ​ൽ​ഡി​ലെ യാ​ക്കോ​ബാ​യ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഉ​ത്ത​ര​മാ​യി ഒ​രു പു​തി​യ ദേ​വാ​ല​യം ല​ഭി​ച്ചു. യു​കെ ഭ​ദ്രാ​സ​ന​ത്ത​ന്‍റെ പാ​ത്രി​യ​ർ​ക്ക​ൽ വി​കാ​രി ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സ് നി​യ​മി​ച്ച ഫാ​ദ​ർ ജോ​ൺ​സ​ൺ പീ​റ്റ​ർ പു​തി​യ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കും. ഈ മാസം 14ന് ​പ്ര​ഥ​മ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു.





കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ന​ട​ന്ന പ​ള്ളി പൊ​തു​യോ​ഗ​ത്തി​ൽ ട്ര​സ്റ്റി​യാ​യി ജി​ജോ തോ​മ​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യി എ​ൽ​ദോ​സ് പീ​റ്റ​റെ​യും തെര​ഞ്ഞെ​ടു​ത്തു. മ​റ്റു ആ​ത്മീ​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ​യും ത​ദ​വ​സ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.