ലാ​ത്വി​യ​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, July 23, 2024 10:22 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
റി​ഗ: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലാ​ത്വി​യ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി ആ​ൽ​ബി​ൻ ഷി​ന്‍റോ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച വെെ​കു​ന്നേ​രം നാ​ലോ​ടെ ലാ​ത്വി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​ഗ​യി​ലെ ത​ടാ​ക​ത്തി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ൽ​ബി​നെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​ഹ​പാ​ഠി​ക​ള്‍ ന​ട​ത്തി‌​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും എ​ത്തി മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ടം ന​ട​ന്ന​യി​ട​ത്തു നി​ന്നും വ​ള​രെ അ​ക​ലെ​യ​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സു​ഹൃ​ത്തു​ക്ക​ള്‍​ക്കു പി​ന്നാ​ലെ നീ​ന്തി​യ ആ​ല്‍​ബി​ന്‍ മ​റു​ക​ര​യെ​ത്താ​റാ​യ​പ്പോ​ള്‍ കു​ഴ​ഞ്ഞു​പോ​വു​ക​യും ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. എ​ട്ടു മാ​സം മു​ന്‍​പാ​ണു മ​റൈ​ന്‍ ടെ​ക്നോ​ള​ജി പ​ഠ​ന​ത്തി​നാ​യി ആ​ല്‍​ബി​ന്‍ ലാ​ത്വി​യ​യി​ല്‍ എ​ത്തി​യ​ത്.


ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ര്‍, ഇ​ടു​ക്കി എം​പി ഡീ​ന്‍ കു​ര്യാ​ക്കോ​സ്, സ്വീ​ഡ​നി​ലെ എം​ബ​സി ഒ​ഫീ​ഷ​ല്‍​സ്, കേ​ര​ള നോ​ര്‍​ക്ക തു​ട​ങ്ങി​യ​വ​ർ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ല്‍ ആ​ന​ച്ചാ​ലി​ൽ അ​റ​ക്ക​ൽ ഷി​ന്‍റോ - റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് 19 വ​യ​സു​കാ​ര​നാ​യ ആ​ല്‍​ബി​ന്‍. പി​താ​വ് ഷി​ന്‍റോ ആ​ന​ച്ചാ​ലി​ൽ ജീ​പ്പ് ഡ്രൈ​വ​റാ​ണ്. മാ​താ​വ് റീ​ന എ​ല്ല​ക്ക​ൽ എ​ൽ​പി സ്കൂ​ളി​ലെ ടീ​ച്ച​റും. ഒ​രു സ​ഹോ​ദ​രി​യാ​ണ് ആ​ൽ​ബി​നു​ള്ള​ത്.