കോസ്മോപൊളിറ്റൻ ക്ലബ് ബ്രിസ്റ്റൾ സംഘടിപ്പിക്കുന്ന കഥകളി ഒക്‌ടോബർ അഞ്ചിന്; ടിക്കറ്റ് വില്പന ആരംഭിച്ചു
Monday, July 22, 2024 12:35 PM IST
ബ്രി​സ്റ്റ​ൾ: യൂ​റോ​പ്പി​ലെ പ്ര​മു​ഖ​ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​നാ​യാ​യ കോ​സ്മോ​പൊ​ളി​റ്റ​ൻ ക്ല​ബ് ബ്രി​സ്റ്റ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ശ്രീ​രാ​ഗം സീ​സ​ൺ ടു​വി​നോ​ട്‌ അ​നു​ബ​ന്ധി​ച്ചു കേ​ര​ളീ​യ പൈ​തൃ​ക ക​ല​യാ​യ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​ന്നു.

ക​ലാ​ചേ​തേ​ന ക​ഥ​ക​ളി ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ദൃ​ശ്യ​വി​സ്മ​യ ക​ല പ്രേ​ക്ഷ​ക​ർ​ക്ക് മു​ൻ​പാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​ന്ദ​ര​വും സ​മ്പ​ന്ന​വു​മാ​യ വേ​ഷ​ങ്ങ​ളും അ​ഭി​ന​യ​ങ്ങ​ളും സം​ഗീ​ത​വും ക​ഥാ​പ​ര​മാ​യ പൈ​തൃ​ക​വും കൊ​ണ്ട് ഒ​രോ പ്രേ​ക്ഷ​ക​ന്‍റെ മ​ന​സി​ൽ ദൃ​ശ്യ​വി​സ്മ​യം നി​റ​ക്കു​ന്ന ക​ഥ​ക​ളി ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 7.30നാ​ണ് ബ്രി​സ്റ്റ​ളി​ലെ സ​ൽ​ഫോ​ർ​ഡ് ഹാ​ളി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

അ​തി​മ​നോ​ഹ​ര​വും സ​ങ്കീ​ർ​ണ​വു​മാ​യ വേ​ഷം ഭാ​ര​ത​ത്തി​ലെ പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ക്കും. ആം​പി​ൾ മോ​ർ​ട്ട്ഗേ​ജു​ക​ൾ പ്ലാ​റ്റി​നം സ്പോ​ൺ​സ​റാ​യ പ​രി​പാ​ടി​യി​ൽ രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ളു​മാ​യി പ്ര​മു​ഖ റെ​സ്റ്റോ​റ​ന്‍റ് ഗ്രൂ​പ്പാ​യ സ​ൽ​ക്കാ​ര സ്ട്രീ​റ്റി​ന്‍റെ ഫു​ഡ്‌​കോ​ർ​ട്ടും ഉ​ണ്ടാ​യി​രി​ക്കും.


ക​ഥ​ക​ളി മേ​ക്ക​പ്പ് നേ​രി​ട്ട് കാ​ണു​വാ​നു​ള്ള സൗ​ക​ര്യ​വും പ്രേ​ക്ഷ​ക​ർ​ക്കു ല​ഭി​ക്കും. അ​തി​നാ​യി ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്ത​തി​നു ശേ​ഷം 07754724879 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം അ​യ​യ്ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.



ക​ഥ​ക​ളി​യു​ടെ ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ബ്രി​സ്റ്റ​ൾ സി​റ്റി കൗ​ൺ​സി​ൽ ഇ​ൻ​ക്ലൂ​സീ​വ് ക​മ്യൂ​ണി​റ്റി ഓ​ഫീ​സ​റാ​യ മ​രി​ലി​ൻ തോ​മ​സ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ ജോ​സ് മാ​ത്യു, ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു മോ​ൻ ജോ​സ​ഫ്, ട്ര​ഷ​റ​ർ ടോം ​ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഈ ​വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​സ​ന്ധ്യ​യു​ടെ ടി​ക്ക​റ്റ് പ്രേ​ക്ഷ​ർ​ക്ക് ടി​ക്ക​റ്റ്ടൈ​ല​ർ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ താ​ഴെ കാ​ണു​ന്ന ലി​ങ്കി​ലൂ​ടെ​യോ, പോ​സ്റ്റ​റി​ലെ ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ലോ ബു​ക്ക്‌ ചെ​യ്യാ​വു​ന്ന​താ​ണ്.

https://buytickets.at/cosmopolitianclub/1242189