അ​യ​ർ​ല​ൻഡിൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം 27ന്
Monday, July 22, 2024 4:38 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ശ​നി​യാ​ഴ്ച ന​ട​ത്തപ്പെടുന്നു. കൗ​ണ്ടി മ​യോ​യി​ലു​ള്ള ക്രോ​ഗ് പാ​ട്രി​ക് മ​ല​യു​ടെ ബേ​സ് സെ​ന്‍ററി​ലെ ഗ്രോ​ട്ടോ​യി​ൽ രാ​വി​ലെ ഒന്പതിന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം മ​ല​ക​യ​റ്റം ആ​രം​ഭി​ക്കും.

സീ​റോമ​ല​ബാ​ർ സ​ഭ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സംഘടിപ്പിക്കുന്നത്. അ​യ​ർ​ല​ൻഡിന്‍റെ സ്വ​ർ​ഗീയ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക്കി​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ മ​ല​നി​ര​ക​ളി​ലേ​യ്ക്ക് അ​ഞ്ചാം നൂ​റ്റാ​ണ്ടു​മു​ത​ൽ തീ​ർ​ഥാ​ട​ക​ർ പ്ര​വ​ഹി​ച്ചി​രു​ന്നു.


സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2,500 അ​ടി ഉ​യ​ര​മു​ള്ള സ​മു​ദ്ര​തീ​ര​ത്തു​ള്ള മ​നോ​ഹ​ര​മാ​യ മ​ല​യി​ൽ സെ​ന്‍റ് പാ​ട്രി​ക് 40​ ദി​വ​സം ഉ​പ​വാ​സ​ത്തി​ൽ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് വി​ശ്വാ​സം. തീ​ർ​ഥാ​ട​ക​ർ ശ​നി​യാ​ഴ്ച രാ​വി​ലെ ഒന്പതിന് ക്രോ​ഗ് പാ​ട്രി​ക് ബേ​സ് സെന്‍റ​റി​ൽ ഒ​ത്തു​കൂ​ട​ണ​മെ​ന്ന് സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ഡ​ബ്ലി​നി​ൽ നി​ന്ന് ബ​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Antu Vargheese- 0892075092, Shijo Paul- 087-2617755, Somy Paulose - 087- 0973167.