ജർമൻ ഭാഷയിൽ ബൈബിൾ കെെയെഴുത്തു പ്രസിദ്ധീകരിച്ചു
Saturday, July 20, 2024 4:41 PM IST
ജോസ് കുമ്പിളുവേലിൽ
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ സീ​റോ​മ​ല​ബാ​ർ കു​ടും​ബ​കൂ​ട്ടാ​യ്മ​യാ​യ എ​ർ​ഫ്റ്റ്ക്റൈ​സ് സെ​ന്‍റ് അ​ൽ​ഫോ​ൺ​സ കു​ടും​ബ കൂ​ട്ടാ​യ്മ​യും ഫ്രെ​ഷ​നി​ലെ എ​ഫ്സി​സി സി​സ്റ്റേ​ഴ്സും ചേ​ർ​ന്ന് ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ബൈ​ബി​ൾ കെെ​യെ​ഴു​ത്തു പ്ര​തി ത​യാ​റാ​ക്കി പ്ര​കാ​ശി​പ്പി​ച്ചു.

കൊ​ളോ​ണ്‍ സി​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ ആ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. 63 അം​ഗ​ങ്ങ​ളു​ടെ സം​ഘ​മാ​ണ് ഏ​ക​ദേ​ശം ഒ​ൻ​പ​തു മാ​സം കൊ​ണ്ട് ഈ കെെയെഴുത്തു പ്ര​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.


വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും അ​ല്‍​മാ​യ​രും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തി​ന് എ​ഫ്സി​സി സ​ഭാം​ഗം സി​സ്റ്റ​ർ ഡി​വി​ന​യു​ടെ പ്ര​ചോ​ദ​ന​മാ​യ​ത്. പ​ഴ​യ നി​യ​മ​വും പു​തി​യ നി​യ​മ​വും അ​ട​ങ്ങി​യ ബൈ​ബി​ൾ ഭാ​ഗ​ങ്ങ​ൾ നാ​ലു വാ​ല്യ​ങ്ങ​ളാ​യി​ട്ടാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.