ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചു; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് പി​ഴ​ശി​ക്ഷ
Friday, July 19, 2024 1:40 PM IST
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ പ​രി​ഹ​സി​ച്ച​തി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക 5,000 യൂ​റോ (4,57,149 രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. മെ​ലോ​ണി​യു​ടെ ഉ​യ​ര​ത്തെ​ക്കു​റി​ച്ച് ട്വി​റ്റ​റി​ൽ പ​രി​ഹ​സി​ച്ച​തി​നാ​ണ് കോ​ർ​ട്ടെ​സ് എ​ന്ന മാ​ധ്യ​പ്ര​വ​ർ​ത്ത​ക​യ്ക്ക് മി​ലാ​ൻ കോ​ട​തി പി​ഴ​ശി​ക്ഷ വി​ധി​ച്ച​ത്.

"നി​ങ്ങ​ൾ എ​ന്നെ ഭ​യ​പ്പെ​ടു​ത്ത​രു​ത്, ജോ​ർ​ജി​യ മെ​ലോ​ണി, എ​ല്ലാ​റ്റി​നു​മു​പ​രി, നി​ങ്ങ​ൾ​ക്ക് 1.2 മീ​റ്റ​ർ (4 അ​ടി) ഉ​യ​ര​മേ ഉ​ള്ളൂ. എ​നി​ക്ക് നി​ങ്ങ​ളെ കാ​ണാ​ൻ പോ​ലും ക​ഴി​യി​ല്ല" എ​ന്നാ​ണു ട്വീ​റ്റു​ക​ളി​ൽ കോ​ർ​ട്ടെ​സ് പ​രി​ഹ​സി​ച്ച​ത്. ഇ​ത് ബോ​ഡി​ഷെ​യി​മിം​ഗ് ആ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി.


ത​നി​ക്കു ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം ചാ​രി​റ്റി​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്നു മെ​ലോ​ണി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഇ​തി​നു മു​ൻ​പും മെ​ലോ​ണി കോ​ട​തി ക​യ​റ്റി​യി​ട്ടു​ണ്ട്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​റ്റ​ലി 46-ാം സ്ഥാ​ന​ത്താ​ണ്. ശി​ക്ഷ​യ്‌​ക്കെ​തി​രേ കോ​ർ​ട്ടെ​സി​ന് അ​പ്പീ​ൽ ന​ൽ​കാം.