ഇ​റ്റ​ലി​യി​ൽ ക​ര​ടി​യെ കൊ​ല്ലാ​ൻ അ​നു​മ​തി
Friday, July 19, 2024 1:16 PM IST
റോം: ​മ​നു​ഷ്യ​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ കൊ​ല്ലാ​ൻ പ്ര​വി​ശ്യാ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. ട്രെ​ന്‍റ് പ്ര​വി​ശ്യ​യി​ലെ ഗാ​ർ​ദാ ത​ടാ​ക​ത്തി​ന​ടു​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​യെ ആ​ക്ര​മി​ച്ച ക​ര​ടി​യെ കൊ​ല്ലാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ 16ന് ​ദ്രോ ഗ്രാ​മ​ത്തി​ലെ വ​ന​പാ​ത​യി​ൽ വ​ച്ചാ​ണ് മൂ​ന്നു കു​ഞ്ഞു​ങ്ങ​ളു​മാ​യി ഒ​രു പെ​ൺ​ക​ര​ടി 43കാ​ര​നാ​യ ഫ്ര​ഞ്ച് വി​നോ​ദ​സ​ഞ്ചാ​രി​യെ ആ​ക്ര​മി​ച്ച​ത്. കൈ​ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഞ്ചാ​രി​യെ ഹെ​ലി​കോ​പ്റ്റ​റി​ൽ ട്രെ​ന്‍റി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കെ​ജെ വ​ൺ എ​ന്നു​പേ​രു​ള്ള ക​ര​ടി കു​റേ​നാ​ളാ​യി അ​ക്ര​മാ​സ​ക്ത​യാ​ണെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ക​ര​ടി​യെ കൊ​ല്ലാ​ൻ ഉ​ത്ത​ര​വി​ട്ട പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍റ് മൗ​റി​സ്യോ ഫു​ഗാ​ത്തി പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ വ​ന​പാ​ല​ക​രോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ പ്ര​ദേ​ശ​ത്ത് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വി​നോ​ദ​സ​ഞ്ചാ​രി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ട്രെ​ന്‍റ് പ്ര​വി​ശ്യ​യി​ൽ 100 ക​ര​ടി​ക​ൾ ഉ​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. യൂ​റോ​പ്പി​ൽ ഏ​റ്റ​വു​മ​ധി​കം സം​ര​ക്ഷ​ണ​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ര​ടി.