ഫ്രാ​ൻ​സ് തീ​പി​ടി​ത്തം; ഏഴു പേർ മരിച്ചു
Friday, July 19, 2024 12:43 PM IST
പാ​രീ​സ്: ​തെ​ക്ക​ൻ ഫ്രാ​ൻ​സി​ൽ നീ​സ് ന​ഗ​ര​ത്തി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു പേ​ർ മ​രി​ച്ചു. പു​ക ശ്വ​സി​ച്ച 30 പേ​ർ ചി​കി​ത്സ തേ​ടി.

വ്യാഴാഴ്ച‌ രാ​വി​ലെ​യു​ണ്ടാ​യ തീ​പി​ടി​ത്തം മ​നഃ​പൂർ​വ​മാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. മു​ഖം മ​റ​ച്ച​വ​ർ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണി​പ്പ​ടി​ക​ളി​ൽ പെ​ട്രോ​ൾ ത​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു.

മ​നഃപൂ​ർ​വ​മു​ള്ള തീ​വ​യ്പി​നും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.