ക്രീയേറ്റീവ് മലയാളം യുകെയുടെ ബാനറിൽ ഷോർട്ട് ഫിലിം "എന്‍റെ ബാപ്പ' റിലീസ് ചെയ്തു
Friday, July 19, 2024 5:44 AM IST
ജിയോ ജോസഫ്
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: ബാ​പ്പ​യു​ടെ​യും മ​ക​ളു​ടെ​യും യ​ഥാ​ർ​ഥ സ്നേ​ഹ​ത്തെ വി​വ​രി​ക്കു​ന്ന കൊ​ച്ചു​ക​ഥ "എന്‍റെ ബാപ്പ' ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടംപി​ടി​ച്ചു.

വ​ർ​ഷ​ങ്ങ​ളോ​ളം ത​ന്‍റെ കു​ടും​ബ​ത്തി​നു​വേ​ണ്ടി മ​രു​ഭൂ​മി​യി​ൽ ക​ഷ്‌​ട​പ്പെ​ടു​ന്ന ഒ​രു ബാ​പ്പ​യ്ക്ക് മ​ക​ളു​ടെ ക​ല്യാ​ണ​ത്തി​നു​പോ​ലും പോ​കാ​ൻ പ​റ്റാ​തെ വ​രു​മ്പോ​ൾ കൂ​ടെ​യു​ള്ള കൂ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഒ​രു​മി​ച്ചു​ചേ​ർ​ന്ന് മ​ക​ളു​ടെ ക​ല്യാ​ണ​ത്തി​ന് വേ​ണ്ടി നാ​ട്ടി​ലേ​ക്കു വി​ടു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥയാണ് ചിത്രം പറയുന്നത്.

ജീ​വി​ത​ത്തി​ലെ ആ ​ധ​ന്യ നി​മി​ഷ​ത്തി​ൽ ബാ​പ്പ​യും കൂ​ടി പ്ര​തീ​ക്ഷി​ക്കാ​തെ എ​ത്തു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന മ​ക​ളുടെ സ​ന്തോ​ഷവും ചിത്രം വരച്ചുകാട്ടുന്നു. ന​ല്ല ഒ​രു സു​ഹൃ​ത്ത് ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ഈ ​ഷോ​ർ​ട്ട് ഫി​ലിം സം​വി​ധാ​നം ചെ​യ്ത​ത് ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ ആ​ണ്.


കാ​മ​റ നി​ർ​വ​ഹി​ച്ച​ത് ജ​യി​ബി​ൻ തോ​ള​ത്തും എ​ഡി​റ്റിം​ഗ് ചെ​യ്തു മ​നോ​ഹ​ര​മാ​ക്കി​യ​ത് അ​രു​ൺ കു​ത്തേ​ടു​ത്ത് ആ​ണ്. സ്റ്റാ​ൻ​ലി ജോ​സ​ഫ്, ഷൈ​ൻ മാ​ത്യു, എ​ബി​ൾ എ​ൽ​ദോ​സ്, ര​തീ​ഷ് തോ​മ​സ്, ബി​ജി ബി​ജു, സൗ​മ്യ ബൈ​ജു എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.