ബാം​ബ​ര്‍​ഗി​ല്‍ വി.​തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ഞാ​യ​റാ​ഴ്ച
Wednesday, July 17, 2024 4:56 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ അ​പ്പ​സ്തോ​ല​ന്‍ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ബ​വേ​റി​യ​ന്‍ ന​ഗ​ര​മാ​യ ബാം​ബെ​ര്‍​ഗി​ല്‍ ആ​ഘോ​ഷി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച (ജൂ​ലൈ 21) ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.13ന് ​സെ​ന്‍റ് ജോ​സ​ഫ് അം ​ഹൈ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ ജ​പ​മാ​ല​യും നൊ​വേ​ന​യും തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യു ന​ട​ക്കും.

തി​രു​ക്ക​ർ​മ​ങ്ങ​ള്‍​ക്ക് എ​സ്എം​വൈ​എം യൂ​റോ​പ് യൂ​ത്ത് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​വ.​ഡോ. ബി​നോ​ജ് മു​ള​വ​രി​ക്ക​ല്‍ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​രും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പാ​രീ​ഷ് ക​മ്മി​റ്റി അ​റി​യി​ച്ചു.

വിലാസം: Kath.Kirche St.Josef im Hain, Balthaser - Neumann str.14,96047 Bamberg.