വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ന​ഗ​രം
Wednesday, July 17, 2024 3:28 PM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
വാ​ത്സിം​ഗ്ഹാം: വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ട്ടാ​മ​ത് തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട് മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളും ശു​ശ്രൂ​ഷ​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ എ​ല്ലാ മി​ഷ​നു​ക​ളി​ൽ നി​ന്നും ത​ന്നെ പ്ര​സു​ദേ​ന്തി​മാ​രാ​യി തി​രു​നാ​ൾ ന​ട​ത്തി​പ്പി​നാ​യി ആ​ളു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നാ​ൽ ല​ഭി​ക്കു​ന്ന വി​ശാ​ല പ്രാ​തി​നി​ധ്യം തീ​ർ​ഥാ​ട​ന തി​രു​നാ​ളി​നെ ഭ​ക്ത്യാ​ദ​ര​സാ​ന്ദ്ര​മാ​ക്കും.

തീ​ർ​ഥാ​ട​ന​ത്തി​ൽ ഗ​താ​ഗ​ത​കു​രു​ക്കൊ​ഴി​വാ​ക്കു​വാ​നാ​യി രൂ​പ​ത​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മി​ക്ക ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ​ര​മാ​വ​ധി കോ​ച്ചു​ക​ൾ ക്ര​മീ​ക​രി​ച്ചു കൊ​ണ്ടാ​ണ് തീ​ർ​ഥാ​ട​ക​ർ എ​ത്തു​ക.

വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​നാ​യി ന​ഗ്ന പാ​ദ​രാ​യി മ​രി​യ പ്ര​ഘോ​ഷ​ണ പ്രാ​ർ​ത്ഥ​ന​ക​ൾ ഉ​രു​വി​ട്ട് "ഹോ​ളി മൈ​ൽ' ന​ട​ന്നു നീ​ങ്ങുന്ന​തി​നാ​യി ചെ​രു​പ്പ് അ​ഴി​ച്ചു വ​ച്ചി​രു​ന്ന "സ്ലി​പ്പ​ർ ചാ​പ്പ​ൽ' മാ​ത്ര​മാ​ണ് ഇ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള​ത്.

സ്ലി​പ്പ​ർ ചാ​പ്പ​ൽ സ്ഥി​തി​ചെ​യ്യു​ന്ന മ​രി​യ​ൻ പു​ണ്യ കേ​ന്ദ്ര​ത്തി​ലാ​ണ് സീ​റോ​മ​ല​ബാ​ർ സ​ഭാ സ​മൂ​ഹം തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും ആ​ഘോ​ഷി​ക്കു​ന്ന​ത്. രാ​വി​ലെ 9.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ (സ​പ്ര) ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥാ​ട​ന ശു​ശ്രു​ഷ​ക​ളി​ൽ തു​ട​ർ​ന്ന് ജ​പ​മാ​ല​യും ആ​രാ​ധ​ന​യും ന​ട​ക്കും.

10.30ന് ​രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കെ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​റും സെ​ക്ര​ട്ട​റി​യും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട് മ​രി​യ​ൻ പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്ന​താ​ണ്. 11.30ന് ​മാ​ർ സ്രാ​മ്പി​ക്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്നു​ള്ള ഇ​ട​വേ​ള​യി​ൽ അ​ടി​മ​വെ​ക്ക​ലി​നും ഭ​ക്ഷ​ണ​ത്തി​നു​മു​ള്ള സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്‌.

ഉ​ച്ച​യ്ക്ക് 12.15നു ​ന​ട​ക്കു​ന്ന പ്ര​സു​ദേ​ന്തി വാ​ഴ്ച​ക്കു ശേ​ഷം, മാ​തൃ​ഭ​ക്തി നി​റ​വി​ൽ തീ​ർ​ഥാ​ട​ന പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. ഓ​രോ മി​ഷ​നു​ക​ളും ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്പേ​സി​ൽ മു​ന്നി​ൽ ബാ​ന​ർ പി​ടി​ച്ചും ത​ങ്ങ​ളു​ടെ മി​ഷ​ൻ മ​ധ്യ​സ്ഥ​ന്‍റെ രൂ​പ​മേ​ന്തി​യും മു​ത്തു​ക്കു​ട​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ "പി​ൽ​ഗ്രി​മേ​ജ് സ്പി​രി​ച്വ​ൽ മി​നി​സ്ട്രി' ചൊ​ല്ലി​ത്ത​രു​ന്ന പ്രാ​ർ​ഥ​ന​ക​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ച് മാ​തൃ സ​ന്നി​ധി​യു​ടെ പ​രി​പാ​വ​ന​ത കാ​ത്തു​കൊ​ണ്ട് ഭ​ക്തി​പൂ​ർ​വം ര​ണ്ട് ലൈ​നാ​യി അ​ണി​മു​റി​യാ​തെ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.




ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ, മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. കു​ർ​ബാ​ന മ​ധ്യേ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ൽ​കു​ന്ന​താ​ണ്.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​ഭ​വ സ​മൃ​ദ്ധ​മാ​യ ചൂ​ടു​ള്ള നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി മ​ല​യാ​ളി സ്റ്റാ​ളു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. ഗ്രൂ​പ്പു​ക​ളാ​യി വ​രു​ന്ന​വ​ർ​ക്ക് നീ​ണ്ട ക്യു​വി​ൽ നി​ന്ന് പ്ര​യാ​സം ഉ​ണ്ടാ​വാ​തി​രി​ക്കു​വാ​ൻ മു​ൻ​കൂ​റാ​യി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് നോ​ർ​വി​ച്ച് ജേ​ക്ക​ബ്‌​സ് കാ​റ്റ​റിം​ഗി​ൽ 07869212935 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കാ​ഷ്‌ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.

പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക.
https://forms.office.com/e/aB5Dp2fyma.

തീ​ർ​ഥാ​ട​ന സ​മ​യ​ക്ര​മം:

9:30 എ​എം - സ​പ്രാ (പ്ര​ഭാ​ത പ്രാ​ർ​ഥ​ന), ജ​പ​മാ​ല, ആ​രാ​ധ​ന
10:30 എ​എം - മ​രി​യ​ൻ പ്ര​ഘോ​ഷ​ണം (റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട്)
11:15 എ​എം - കൊ​ടി​യേ​റ്റ്, ഉ​ച്ച​ഭ​ക്ഷ​ണം, അ​ടി​മ​വ​യ്ക്ക​ൽ
12:15 പി​എം - പ്ര​സു​ദേ​ന്തി വാ​ഴി​യ്ക്ക​ൽ
12:45 പി​എം - ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം
02:00 പി​എം - ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ബ​ലി​യും സ​ന്ദേ​ശ​വും
04:30 പി​എം - തീ​ർ​ഥാ​ട​ന സ​മാ​പ​നം

നോ​ർ​വി​ച്ച് ജേ​ക്ക​ബ്‌​സ് കേ​റ്റ​റിം​ഗ് - 07869212935.

വാ​ത്സിം​ഗ്ഹാം പ​ള്ളി​യു​ടെ വി​ലാ​സം: Catholic National Shrine of Our Lady, Walshingham, Houghton St. GilesNorfolk,NR22 6AL.