യൂ​റോ​പ്പി​ലെ കു​ടി​വെ​ള്ളം മ​ലി​ന​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്
Wednesday, July 17, 2024 1:31 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ്ര​സ​ല്‍​സ്: യൂ​റോ​പ്പി​ലെ കു​ടി​വെ​ള്ളം മ​ലി​ന​മാ​ണെ​ന്ന് എ​ന്‍​ജി​ഒ മു​ന്ന​റി​യി​പ്പ്. യൂ​റോ​പ്പി​ലെ കു​ടി​വെ​ള്ള​ത്തി​ല്‍ രാ​സ​വ​സ്തു​വാ​യ ടി​എ​ഫ്എ​യു​ടെ (ട്രി​ഫ്ലൂ​റോ​അ​സെ​റ്റി​ക് ആ​സി​ഡ്) അ​ള​വ് കൂ​ടു​ത​ലാ​ണെ​ന്ന് യൂ​റോ​പ്യ​ന്‍ കീ​ട​നാ​ശി​നി പ്ര​വ​ര്‍​ത്ത​ന ശൃം​ഖ​ല മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കു​ടി​വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളി​ല്‍ കീ​ട​നാ​ശി​നി​ക​ളി​ലും ശീ​തീ​ക​ര​ണ​ത്തി​ലും ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന പ​ദാ​ര്‍​ഥ​മാ​യ ടി​എ​ഫ്എ ക​ണ്ടെ​ത്തി​യ​താ​യി പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു. യൂ​റോ​പ്പി​ലെ ന​ദി​ക​ളി​ലും ത​ടാ​ക​ങ്ങ​ളി​ലും ഭൂ​ഗ​ര്‍​ഭ​ജ​ല​ത്തി​ലും ഈ ​രാ​സ​വ​സ്തു അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.


11 യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ കു​പ്പി​വെ​ള്ള​ത്തി​ല്‍ നി​ന്നും ടാ​പ്പ് വെ​ള്ള​ത്തി​ല്‍ നി​ന്നും എ​ടു​ത്ത ഈ ​ഏ​റ്റ​വും പു​തി​യ പ​ഠ​ന​ത്തി​ന്‍റെ സാ​മ്പി​ളു​ക​ളി​ലാ​ണ് കീ​ട​നാ​ശി​നി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

ജ​ര്‍​മ​നി​യി​ലെ കാ​ള്‍​സ്റൂ​ഹി​ലെ വാ​ട്ട​ര്‍ ടെ​ക്നോ​ള​ജി സെ​ന്‍റ​ര്‍ പ​രി​ശോ​ധി​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 36 ടാ​പ്പ് വാ​ട്ട​ര്‍ സാ​മ്പി​ളു​ക​ളി​ല്‍ 34 എ​ണ്ണ​ത്തി​ലും 19 കു​പ്പി​യി​ലെ മി​ന​റ​ല്‍, സ്പ്രിം​ഗ് വാ​ട്ട​റു​ക​ളി​ല്‍ 12 എ​ണ്ണ​ത്തി​ലും ടി​എ​ഫ്എ അ​ട​ങ്ങി​യി​ട്ടു​ണ്ട്.