ജി​എം​എ​ഫ് പ്ര​വാ​സി സം​ഗ​മ​ത്തി​ന് ജ​ർ​മ​നി​യി​ൽ തു​ട​ക്ക​മാ​യി
Tuesday, July 16, 2024 3:47 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
കൊ​ളോ​ൺ: ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ(​ജി​എം​എ​ഫ്) നേ​തൃ​ത്വ​ത്തി​ലു​ള്ള 35-ാം പ്ര​വാ​സി സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യി. ഈ ​മാ​സം 12ന് ​രാ​ത്രി എ​ട്ടി​ന് ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും ലോ​ക​കേ​ര​ള സ​ഭ അം​ഗ​വു​മാ​യ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ല്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സ​മ്മേ​ള​നം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.



വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി. സ​ണ്ണി വേ​ലൂ​ക്കാ​ര​ന്‍ സ്വാ​ഗ​ത​വും അ​വ​താ​ര​ക​നാ​യ പോ​ള്‍ പ്ലാ​മൂ​ട്ടി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ന്‍ വി​യ​ന്ന​യി​ല്‍ നി​ന്നു​ള്ള സി​റി​യ​ക് ചെ​റു​കാ​ടി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ന്നു.






ജെ​മ്മ ഗോ​പു​ര​ത്തി​ങ്ക​ല്‍, അ​പ്പ​ച്ച​ന്‍ ച​ന്ദ്ര​ത്തി​ല്‍, സ​ണ്ണി വേ​ലൂ​ക്കാ​ര​ന്‍, ലി​ല്ലി ച​ക്യാ​ത്ത്, ബൈ​ജു പോ​ള്‍ മേ​രി ക്രീ​ഗ​ര്‍ എ​ന്നി​വ​രാ​ണ് സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ച​ര്‍​ച്ച​ക​ള്‍, യോ​ഗാ, ക​ലാ​സാ​യാ​ഹ്ന​ങ്ങ​ള്‍, ഗാ​ന​മേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് അ​ഞ്ചു​ദി​ന​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന​ത്. ‌ട്രി​യ​ര്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ഐ​ഫ​ലി​ല്‍ 16ന് ​സം​ഗ​മം സ​മാ​പി​ക്കും.