സൗദി അറേബ്യയിൽ പ്രഥമ വൈഎംസിഎ രൂപീകൃതമായി
Tuesday, April 1, 2025 8:05 PM IST
റിയാദ്: ആഗോള വൈഎംസിഎ സംഘടനയുടെ ശൃംഖലയിലേക്ക് ഒരു ഘടകം കൂടി ചേർക്കപ്പെട്ടു. സൗദി അറേബ്യയിലെ റിയാദിൽ വൈഎംസിഎ ഘടകം രൂപീകരിച്ചു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ള മലയാളികളായ നൂറോളം പേർ മാർച്ച് 26ന് ഹോട്ടൽ അൽ മാസ് ഓഡിറ്റോറിയത്തിൽ പ്രാരംഭ യോഗം ചേർന്ന് അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വ്യവസായ പ്രമുഖനും സാമൂഹിക നേതൃത്വത്തിലെ നിറസാന്നിധ്യവുമായ ഡേവിഡ് ലൂക്ക് ഭരണസമതിയെ പ്രഖ്യാപിച്ചു. നിബു വർഗീസ് (പ്രസിഡന്റ്), ഡെന്നി കൈപ്പനാനി (സെക്രട്ടറി), അനു ജോർജ് (ട്രഷറർ) എന്നിവർ നേതൃത്വം കൊടുക്കുന്ന 14 അംഗ ഡയറക്ടർ ബോർഡിൽ വൈസ് പ്രസിഡന്റുമാരായി സനിൽ തോമസ്, കോശി മാത്യു, ജോയിന്റ് സെക്രട്ടറിയായി ജോർജ് സക്കറിയ, ജെറി ജോസഫ്, ജയ്സൺ ജാസി, ജോയിന്റ് ട്രഷറർ ബിജു ജോസ്, ജോൺ ക്ലീറ്റസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫാ. റോയി സാം, കെ.സി. വർഗീസ്, ആന്റണി തോമസ്, ഡേവിഡ് ലൂക്ക് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ആയിരിക്കുന്ന ഇടങ്ങളിൽ സാമൂഹിക പുരോഗതിക്കായി അണിചേരേണ്ടതും പങ്കുകാരാവേണ്ടതും ഓരോ ക്രൈസ്തവ വിശ്വാസിയുടേയും കടമയുമാണെന്ന് പ്രഥമ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് നിബു വർഗീസ് പറഞ്ഞു.
സനിൽ തോമസ് സ്വാഗതവും ഡെന്നി കൈപ്പനാനി ആമുഖവും അനു ജോർജ് നന്ദിയും അറിയിച്ചു. ഫാ. റോയി സാം പ്രാരംഭ പ്രാർഥനയും ആശീർവാദവും അർപ്പിച്ചു.