പത്തനംതിട്ട ജില്ലാ ഗ്ലോബൽ കെഎംസിസിക്ക് പുതിയ നേതൃത്വം
അനിൽ സി. ഇടിക്കുള
Friday, April 4, 2025 11:44 AM IST
അബുദാബി: പത്തനംതിട്ട ജില്ലാ ഗ്ലോബൽ കെഎംസിസിയുടെ 2025 - 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
പുതിയ പ്രസിഡന്റായി റിയാസ് സലിം മാക്കാർ (ഖത്തർ), ജനറൽ സെക്രട്ടറിയായി പി. എസ്. ഷാൻ (മാലിദീപ്), ട്രഷററായി ഫിറോഷ് ഖാൻ (ബഹറിൻ) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ഇബ്രാഹിം ചാത്തന്‍തറ (ബഹറിൻ), ബഷീർ ഇബ്രാഹിം (യുഎഇ), അനീഷ് ഹനീഫ (യുഎഇ),
സെക്രട്ടറിമാരായി സജീർ പേഴുംപാറ (സൗദി), അൽത്താഫ് മുഹമ്മദ് (യുഎഇ), ഹസ്ബിൽ കോട്ടാങ്ങൽ (കുവൈറ്റ്) എന്നിവരെയും അഡ്വൈസറി ബോർഡ് ചെയർമാൻ ആയി ഷറഫുദീൻ ബാഖവി ചുങ്കപ്പാറയേയും മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അഡ്വൈസറി ബോർഡ് അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു.
ജില്ലയിലെ സാമൂഹിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനും യോഗം രൂപം നൽകി. താഹിർ തിരുവല്ല, ഷാൻ പി.എസ് എന്നിവർ സംസാരിച്ചു.