സൗദിയിൽ വാഹനാപകടം; പ്രതിശ്രുത വധൂവരന്മാരടക്കം അഞ്ചുപേർ മരിച്ചു
Thursday, April 3, 2025 10:53 AM IST
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ പ്രതിശ്രുത വധൂവരന്മാരായ മലയാളി നഴ്സുമാരടക്കം അഞ്ചുപേർ മരിച്ചു. നഴ്സുമാരായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണില്‍ നടക്കാനിരിക്കുകയായിരുന്നു. മരിച്ച മറ്റ് മൂന്ന് പേർ സൗദി പൗരന്മാരാണെന്നാണ് വിവരം.
അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ കത്തിയെരിഞ്ഞിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.