ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
അബ്ദുല്ല നാലുപുരയിൽ
Monday, March 31, 2025 2:48 PM IST
കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്മിയയില് ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റിയിൽ സുധിർ വി. മേനോൻ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന് മേലുള്ള ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സുധീര്‍ വി. മേനോന് (പ്രസിഡന്റ്), ഹരി ബാലരാമപുരം (ജനറല്‍ സെക്രട്ടറി), പ്രഭാകരന് (ട്രഷറർ), രാജ് ഭണ്ടാരി (ജോയിന്റ് ജനറൽ സെക്രട്ടറി), ആര്.ജെ. രാജേഷ് (വെൽഫെയർ സെക്രട്ടറി), രശ്മി നവീൻ ഗോപാൽ (മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
തുടർന്നുള്ള വർഷങ്ങളിൽ ബിപിപിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും വിപുലവും ആക്കുന്നത് സംബന്ധിച്ച് ഭാരവാഹികള്‍ ചര്‍ച്ചകള്‍ നടത്തി.