കൈരളി സ്നേഹസംഗമം വ്യാഴാഴ്ച ഖോർഫക്കാനിൽ
Tuesday, April 1, 2025 2:52 PM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ഖോർഫക്കാൻ യൂണിറ്റ് സംഘടിപ്പിക്കുന്ന "സ്നേഹസംഗമം ഇശൽ നിലാവ് "വ്യാഴാഴ്ച വൈകിട്ട് ആറിന് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, സാംസ്കാരിക സദസ് എന്നിവ വേദിയിൽ അരങ്ങേറും.
സംഗമത്തിന്റെ വിജയത്തിനായി വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ചതായി കൈരളി ഖോർഫക്കാൻ യൂണിറ്റ് സെക്രട്ടറി ജിജു ഐസക്ക്, പ്രസിഡന്റ് ഹഫീസ് ബഷീർ, സ്വാഗത സംഘം ഭാരവാഹികളായ അശോക് കുമാർ, സന്തോഷ് ഓമല്ലൂർ, കെ.പി. സുകുമാരൻ, സതീശ് ഓമല്ലൂർ, ബൈജു രാഘവൻ, സുനിൽ ചെമ്പള്ളിൽ, രഞ്ജിനി മനോജ് എന്നിവർ അറിയിച്ചു.