ഫിറ കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Tuesday, March 25, 2025 3:40 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി രജിസ്ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈറ്റ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഫിറ ജോയിന്റ് കൺവീനർ ഷൈജിത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ഇഫ്താർ സംഗമം ഫിറ കൺവീനറും ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.
പൊതുപ്രവർത്തകൻ അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി. കുവൈറ്റിലെ സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ ഇഫ്താർ സംഗമത്തിൽ പങ്കുചേർന്നു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബത്താർ വൈക്കം (എംഡി ഡ്യൂഡ്രോപ്സ്), ചെസിൽ രാമപുരം (കെഡിഎകെ - കോട്ടം ജില്ല അസോസിയേഷൻ), അലക്സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), ഓമനക്കുട്ടൻ (ഫ്രണ്ട്സ് ഓഫ് കണ്ണൂർ അസോസിയേഷൻ - ഫോക്ക്), എം.എ. നിസാം (ട്രാക് - തിരുവനന്തപുരം ജില്ല അസോസിയേഷൻ),
കൃഷ്ണൻ കടലുണ്ടി (വീക്ഷണം), രാഗേഷ് പറമ്പത്ത് (കെഡിഎ - കോഴിക്കോട് ജില്ല അസോസിയേഷൻ), ഷൈനി ഫ്രാങ്ക് (പ്രവാസി ലീഗൽ സെൽ), റാഷിദ് (കെഇഎ - കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ), ഷൈല മാർട്ടിൻ (മലപ്പുറം ജില്ല അസോസിയേഷൻ), വിജോ പി. തോമസ് (കെകെസിഒ),
ഷൈജു (കോഡ്പാക് - കോട്ടയം ജില്ല അസോസിയേഷൻ), തമ്പി ലൂക്കോസ് (ഫോക്കസ്), ജെറാൾഡ് ജോസ്, ഷിജോ എം. ജോസ് (ഫോക്കസ്), ബിജോ പി. ബാബു (അടൂർ എൻആർഐ), വത്സരാജ് (കർമ്മ), ജിമ്മി ആന്റണി(അങ്കമാലി അസോസിയേഷൻ), പ്രിൻസ് കൊല്ലപ്പിള്ളിൽ, രതീഷ് വർക്കല (ഓവർസീസ് എൻസിപി) എന്നിവർ ആശംസകൾ നേർന്നു.

ജെയിംസ് വി. കൊട്ടാരം (തിരുവല്ല അസോസിയേഷൻ), ജിനേഷ് (വയനാട് ജില്ലാ അസോസിയേഷൻ), ഷൈറ്റസ്റ്റ് തോമസ് (പത്തനംതിട്ട ജില്ല അസോസിയേഷൻ), സക്കീർ (പാലക്കാട് ജില്ലാ അസോസിയേഷൻ - പൽപക്), ജെറാൾഡ് ജോസ് (വേൾഡ് മലയാളി കൗൺസിൽ) എന്നിവരും പങ്കെടുത്തു.
ഫിറ ജനറൽ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.