ദോ​ഹ: 1995ല്‍ ​സ്ഥാ​പി​ത​മാ​യ അ​രീ​ക്കോ​ട് സു​ല്ല​മു​സ്‌​സ​ലാം സ​യ​ന്‍​സ് കോ​ള​ജ് ഖ​ത്ത​ര്‍ അ​ലു​മി​നി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ഫ്താ​ര്‍ സം​ഗ​മ​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പ​രി​പാ​ടി​യി​ൽ ഓ​ൺ​ലൈ​ൻ ട്യൂ​ട്ട​റിം​ഗ് മേ​ഖ​ല​യി​ൽ മീ​ഡി​യ വ​ൺ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ സ്കൂ​ൾ ഗു​രു ഇ ​ലേ​ണിം​ഗ് ആ​പ്പ് ഫൗ​ണ്ട​റും അ​ലും​നി മെ​മ്പ​റു​മാ​യ അ​മീ​ർ ഷാ​ജി​യെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.


ഫാ​യി​സ് ഇ​ള​യോ​ട​ൻ, അ​മീ​ർ ഷാ​ജി , ശ​ർ​മി​ക് ലാ​ലു , ഫ​ർ​ഹീ​ൻ , ക​മ​റു​ദ്ധീ​ൻ, താ​ജു​ദ്ധീ​ൻ മു​ല്ല​വീ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന അ​ലും​നി അം​ഗ​ങ്ങ​ൾ 74084569/30702347എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഖ​ത്ത​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.പി. ഷം​സീ​ർ സ്വാ​ഗ​ത​വും ശ​ർ​മി​ക് ലാ​ലു ന​ന്ദി​യും പ​റ​ഞ്ഞു.