റാസൽഖൈമയിൽ മരിച്ച ഷമീറിന്റെ മൃതദേഹം കബറടക്കി
Monday, March 24, 2025 3:22 PM IST
കണ്ണൂർ: റാസൽഖൈമയിൽ അപകടത്തിൽ മരിച്ച ഉളിക്കൽ പാറപ്പുറത്ത് പി.എസ്. ഷമീറിന്റെ (32) മൃതദേഹം ഉളിക്കൽ ജുമഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി. പി.എം. സെയ്ദ് - ഹാജറ ദന്പതികളുടെ മകനാണ്.
ഭാര്യ: സൽമ (വിളക്കോട്). മക്കൾ: അഹറൂൻ സബിയാൻ, ഉസൈർ ഐറിക്. സഹോദരങ്ങൾ: സജീർ, സജ്ല. ഇക്കഴിഞ്ഞ 16നാണ് ഷമീർ റാസൽഖൈമയിലെ താമസസ്ഥലത്തെ കടൽക്കരയിൽ അപകടത്തിൽപ്പെട്ടു മരിച്ചത്.
ഉളിക്കൽ പള്ളിമുറ്റത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു.