നവയുഗം ദമാം മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Wednesday, March 19, 2025 12:15 AM IST
ദമാം: "നന്മ നിറഞ്ഞ ഒരു മതേതര സമൂഹം കെട്ടിപ്പടുക്കുക’ എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് നവയുഗം ദമാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമാം ബദർ അൽറാബി ഹാളിൽ നടന്ന സമൂഹ നോയ്മ്പ്തുറയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ദമാമിലെ പ്രവാസി സമൂഹത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നവയുഗം പ്രവർത്തകരും, കുടുംബങ്ങളും പ്രവാസി സംഘടനനേതാക്കളും പൗരപ്രമുഖരും ഒക്കെ പങ്കെടുത്ത ഇഫ്താർ സംഗമത്തിന്, നവയുഗം നേതാക്കളായ സാജൻ കണിയാപുരം, ഗോപകുമാർ അമ്പലപ്പുഴ, തമ്പാൻ നടരാജൻ,
ജാബിർ എബ്രാഹിം, സാബു വർക്കല, മുഹമ്മദ് ഷിബു, ഇർഷാദ്, ശ്രീകുമാർ വെള്ളല്ലൂർ, ബാബു പാപ്പച്ചൻ, ഷാജഹാൻ, ഇബ്രാഹിം, സുരേന്ദ്രൻ, അലിയാർ, സംഗീത സന്തോഷ്, ആമിന റിയാസ്, മുഹമ്മദ് റിയാസ്, സന്തോഷ് കുമാർ, സുദേവൻ, ഉദയൻ, മുനീർ അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.