ഇഫ്താര്‍ വിരുന്നൊരുക്കി നവയുഗം കോബാര്‍ മേഖല
Wednesday, March 26, 2025 12:19 PM IST
അൽകോബാർ: സാഹോദര്യത്തിന്റെ വിളംബരമായി ഇഫ്താര്‍ വിരുന്നൊരുക്കി നവയുഗം കോബാര്‍ മേഖല. ഇഫ്താര്‍ വിരുന്ന് പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്കി.

കോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും കുടുംബങ്ങളുടെ സംഗമവും നല്ലൊരു അനുഭവമാണ് കോബാറിലെ പ്രവാസികള്‍ക്ക് നല്‍കിയത്.


ഇഫ്താർ വിരുന്നിന് അരുൺ ചാത്തന്നൂർ, ബിജു വർക്കി, ബിനു കുഞ്ചു, പ്രവീൺ, വിനോദ്, സുധീഷ്, ഷെന്നി, മെൽബിൻ, സാജി, ഷിബു, അനസ്, മീനു അരുൺ എന്നിവർ നേതൃത്വം നല്കി.