ഷമീർ മുഹമ്മദ് കുടുംബസഹായ ഫണ്ട് കൈമാറി
Wednesday, March 19, 2025 12:23 AM IST
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദിനായി കേളി കേന്ദ്രകമ്മിറ്റിയും മലാസ് ഏരിയ കമ്മിറ്റിയും സമാഹരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി.
ഷമീർ മുഹമ്മദി ഭാര്യാപിതാവ് മുജീബിന് സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഖലീമുദ്ധീൻ ഫണ്ട് കൈമാറി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് കേളിയുടെ പ്രവർത്തനങ്ങളെ കുറിച്ചും കുടുംബസഹായ ഫണ്ടിനെ കുറിച്ചും വിശദീകരണം നൽകി.
കേളി ദവാദ്മി മുൻ രക്ഷാധികാരി ഹംസ തവനൂർ, ബത്ത സെന്റർ യൂണിറ്റ് അംഗം ധനേഷ് പൊന്നാനി ,സിപിഎം പൊന്നാനി ഏരിയ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പൊന്നാനി സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പൊന്നാനി ബ്രാഞ്ച് സെക്രട്ടറി, ഷമീർ മുഹമ്മദിന്റെ സഹോദരൻ, ഭാര്യാ സഹോദരന്മാർ കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങളിൽ പങ്കെടുത്തു.
കഴിഞ്ഞ 13 വർഷമായി റിയാദിലെ മാലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഷമീർ മുഹമ്മദ്. നെഞ്ചുവേദനയെ തുടർന്ന് റിയാദിൽ വച്ചു ശസ്ത്രക്രിയ നടത്തിയെങ്കിലും, വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 15ന് മരണപെടുകയായിരുന്നു.